Get Updates
Get notified of breaking news, exclusive insights, and must-see stories!

മദീനയില്‍ സിനിമാ തിയേറ്റര്‍ തുറക്കുന്നു; സൗദിയുടെ തീരുമാനം ചോദ്യം ചെയ്ത് മുസ്ലിം നേതാക്കള്‍

മുംബൈ/റിയാദ്: സൗദി അറേബ്യയിലെ മക്കയും മദീനയും ലോക മുസ്ലിങ്ങള്‍ക്ക് പുണ്യ തീര്‍ഥാടന കേന്ദ്രങ്ങളാണ്. അടുത്തിടെയായി ഒട്ടേറെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്ന സൗദി അറേബ്യന്‍ ഭരണകൂടം സിനിമാ ശാലകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നു. 35 വര്‍ഷത്തിന് ശേഷമാണ് സൗദിയില്‍ സിനിമ തിയേറ്റര്‍ തുറക്കാന്‍ തീരുമാനിച്ചത്. 2018 മുതല്‍ സിനിമകള്‍ക്ക് വീണ്ടും പ്രദര്‍ശന അനുമതി നല്‍കി. എന്നാല്‍ കൊവിഡ് വ്യാപന ഘട്ടത്തില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരികയും ചെയ്തു.

കഴിഞ്ഞ ദിവസം മുംബൈയില്‍ സൗദി അറേബ്യയ്‌ക്കെതിരെ പ്രതിഷേധം നടന്നു. മദീനയില്‍ സിനിമാ ശാല തുറക്കാന്‍ സൗദി ഭരണകൂടം അനുമതി നല്‍കിയെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സമരം. വിശദാംശങ്ങള്‍ ഇങ്ങനെ....

1

മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക സംഘടനയാണ് റാസ അക്കാദമി. ഇവരാണ് സൗദിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. വിശുദ്ധ നഗരമായ മദീനയില്‍ സിനിമാ ശാല തുറക്കരുത് എന്നാണ് ഇവരുടെ ആവശ്യം. മദീനയില്‍ സിനിമാശാല പാടില്ല, മദീനയുടെ കവാടം തുറക്കുക തുടങ്ങിയ കാര്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചായിരുന്നു സമരം.

2

മുംബൈയിലെ മിനാറ പള്ളിക്ക് പുറത്ത് നടന്ന സമരം കുറച്ച് നേരം കൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ട്വിറ്ററില്‍ പ്രത്യേക പ്രചാരണവും റാസ അക്കാദമി നടത്തിയിരുന്നു. സൗദി അറേബ്യയിലെ ഭരണകൂടത്തിനെതിരെയാണ് ഇവര്‍ മുദ്രാവാക്യം വിളിച്ചത്. സൗദിക്ക് മുസ്ലിം രാജ്യമെന്ന പദവി ധാര്‍മികമായി നഷ്ടമായിരിക്കുകയാണെന്ന് റാസ അക്കാദമി വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി.

3

മദീനയില്‍ പോലും സിനിമാ തിയേറ്ററുകള്‍ തുറക്കുന്നതിന് പിന്നില്‍ ആഗോള തലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇസ്രായേല്‍ നടത്തിയ ഗൂഢാലോചനയാണിത്. മുസ്ലിങ്ങളുടെ ഹൃദയത്തിലേക്ക് പാശ്ചാത്യ സംസ്‌കാരം കുത്തിവെക്കുകയാണ് ചെയ്യുന്നത്. ഇത് ഒരിക്കലും അംഗീകരിക്കില്ല. അല്ലാഹുവിനെയും പ്രവാചകയെനും അപമാനിക്കുന്നതിന് തുല്യമാണിതെന്നും റാസ അക്കാദമി പറയുന്നു.

4

വിശുദ്ധ നഗരങ്ങളെ ആധുനിക വല്‍ക്കരിക്കുന്ന സൗദിക്കെതിരെ ആഗോള തലത്തില്‍ പ്രതിഷേധം ഉയരണം. എല്ലാ മുസ്ലിം രാജ്യങ്ങളും പ്രതിഷേധം അറിയിക്കണം. ഇത്തരം പദ്ധതികളില്‍ നിന്ന് സമ്മര്‍ദ്ദം ചെലുത്തി സൗദിയെ പിന്തിരിപ്പിക്കണം. ഇസ്ലാമിക വിശ്വാസ പ്രമാണങ്ങള്‍ക്ക് എതിരായ കാര്യങ്ങളാണ് സൗദിയില്‍ നടക്കുന്നതെന്ന് റാസ അക്കാദമി ആരോപിക്കുന്നു. എന്നാല്‍ മദീനയില്‍ സിനിമാ ശാല തുറന്നോ എന്ന കാര്യം വ്യക്തമല്ല.

5

മുസ്ലിങ്ങള്‍ക്ക് മൂന്ന് പുണ്യ കേന്ദ്രങ്ങളാണുള്ളത്. മക്കയിലെ മസ്ജിദുല്‍ ഹറാം, മദീനയിലെ മസ്ജിദുന്നബവി, ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ എന്നിവയാണവ. ഈ മൂന്ന് പള്ളികളിലും പ്രാര്‍ഥന നടത്തിയാല്‍ പ്രത്യേക പ്രതിഫലമുണ്ട് എന്നാണ് മുസ്ലിങ്ങളുടെ വിശ്വാസം. പ്രവാചകന്‍ മുഹമ്മദ് മത പ്രബോധനം ആദ്യം നടത്തിയത് മക്കയിലാണ്. പിന്നീട് മദീനയിലേക്ക് പോയി. മദീനയിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.

6

പ്രവാചകന്റെ നഗരം എന്നാണ് മദീനയെ വിശേഷിപ്പിക്കുക. ഇവിടെ സിനിമാശാലകള്‍ തുറക്കുന്നത് അനുവദിക്കാനാകില്ലെന്ന് റാസ അക്കാദമി പറയുന്നു. എന്നാല്‍ മദീനയില്‍ സിനിമാ തിയേറ്റര്‍ തുറക്കുന്നത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നേരത്തെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ സൗദി ഭരണകൂടം തീരുമാനം എടുത്തിരുന്നു.

7

1983 മുതലാണ് സൗിയില്‍ സിനിമ പ്രദര്‍ശനം നിരോധിച്ചത്. 2018 ഏപ്രില്‍ 18ന് ഈ തീരുമാനം ഭരണകൂടം മാറ്റി. സൗദിയിലെ 15 നഗരങ്ങളിലായി 40 സിനിമാ ശാലകള്‍ തുറക്കാന്‍ എഎംസി തിയറ്റേഴ്‌സ് തീരുമാനിച്ചിരുന്നു. അഞ്ച് വര്‍ഷത്തിനകം ഈ തീരുമാനം നടപ്പാക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. നിലവില്‍ സൗദിയില്‍ 300ലധികം തിയേറ്ററുകളുണ്ട്. 2030 ആകുമ്പോഴേക്കും ഇത് 2000 ആക്കാനാണ് തീരുമാനം. അതിനിടെയാണ് മദീനയില്‍ സിനിമാശാല വരുന്നു എന്ന് കാണിച്ച് മുംബൈയില്‍ പ്രതിഷേധം നടന്നത്.

നിങ്ങള്‍ ട്വിന്‍ സിസ്റ്റേഴ്‌സ് ആണോ; രമ്യയോടും ഭാവനയോടും ആരാധകരുടെ ചോദ്യം, വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
    ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കട്ടിലെ മോദിയുടെ ഫോട്ടോ..യാത്രക്കാർക്ക് മുട്ടൻ പണി

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+