Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിക്ക് നേരെ ആക്രമണം.. റൂമിലെത്തിച്ച് പീഡിപ്പിച്ചു! സൗഹൃദത്തിന്‍റെ പേരില്‍.. വിളിച്ചു വരുത്തി

സിനിമാ ലോകത്ത് നിന്നുള്ള പീഡനങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. മലയാളത്തിലെ പ്രമുഖ നടി ഓടുന്ന കാറില്‍ ആക്രമിക്കപ്പട്ടതോടെയാണ് സിനിമാ ലേകത്തെ അതിക്രമങ്ങള്‍ ഏറെ ചര്‍ച്ചയാകുന്നത്. സംഭവത്തില്‍ നടനായ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴും കേസ് തുടരുകയാണ്.

അതിനിടെയാണ് വീണ്ടും സിനിമാ ലോകത്ത് നിന്നുളള ഒരു പീഡന വാര്‍ത്ത കൂടി പുറത്തുവരുന്നത്. മുംബൈയില്‍ നിന്നുള്ള നടിയാണ് തന്നെ സുഹൃത്ത് പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

നടിയും മോഡലും

നടിയും മോഡലും

മുംബൈ മോഡലും നടിയുമായ യുവതിയാണ് തന്നെ സുഹൃത്ത് പീഡിപ്പിച്ചെന്നാരോപിച്ച് പോലീസില്‍ പരാതി നല്‍കിയത്. നടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ- പീഡിപ്പിച്ച 25 കാരനായ യുവാവ് കോളേജില്‍ തന്‍റെ സഹപാഠിയായിരുന്നു.

 2014 ല്‍

2014 ല്‍

കോളേജിന് ശേഷം യുവാവുമായി ഒരു സൗഹൃദവും ഉണ്ടായിരുന്നില്ല. എന്നാല്‍ 2014 ല്‍ സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും വീണ്ടും സംസാരിക്കാന്‍ തുടക്കി. പിന്നീട് പ്രണയത്തിലായ ഇരുവരും വിവാഹം കഴിക്കാന്‍ തിരുമാനിച്ചു.ഇതോടെ മുംബൈയില്‍ നിന്ന് നടി ദില്ലിയില്‍ എത്തി.

 വീട്ടില്‍ പരിചയപ്പെടുത്തി

വീട്ടില്‍ പരിചയപ്പെടുത്തി

തുടര്‍ന്ന് യുവാവ് വീട്ടില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നടിയെ പരിചയപ്പെടുത്തി.ഇരുവരും വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നതായും അറിയിച്ചു. പിന്നാലെ സപ്തംബര്‍ നാലിന് യുവാവ് രാജസ്ഥാനിലെ നിര്‍മാണയിലേക്ക് നടിയോട് വരാന്‍ ആവശ്യപ്പെട്ടു.

 പീഡിപ്പിച്ചു

പീഡിപ്പിച്ചു

നിര്‍മാണയില്‍ സുഹൃത്തുകളുടെ ഒപ്പം എത്തിയ യുവാവ് അവിടെ ഹോട്ടലില്‍ നിരവധി റൂമുകള്‍ ബുക്ക് ചെയ്തു. തുടര്‍ന്ന് നടിയെ മുറിയിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

 അന്വേഷണം

അന്വേഷണം

പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ആല്‍വാര്‍ പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഉടന്‍ തന്നെ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+