കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിൻ തട്ടി മരിച്ച യാചകന്റെ സമ്പാദ്യം 10 ലക്ഷം രൂപ; ഒറ്റമുറി വീട്ടിൽ 1.5 ലക്ഷത്തിന്റെ നാണയങ്ങൾ

Google Oneindia Malayalam News

മുംബൈ: മുംബൈയിൽ ട്രെയിൻ തട്ടി മരിച്ച ഭിക്ഷാടകനിൽ നിന്നും കണ്ടെടുത്തത് ലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ. വിവിധ ബാങ്കുകളിലായി ഏകദേശം 8.77 ലക്ഷം രൂപയുടെ ഫിക്സഡ് ഡിപ്പോസിറ്റുകളിലാണ് ഇയാൾക്കുണ്ടായിരുന്നത്. ഇയാളുടെ വീട്ടിൽ നിന്നും 1.5 ലക്ഷം രൂപയുടെ നാണയങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

 ഊതിയാലും വീർക്കാത്ത ബലൂൺ; പ്രശാന്</a><a class=തിന്‍റെ ജനപ്രീതിയിൽ മുല്ലപ്പള്ളിക്ക് അസൂയയെന്നും ആനാവൂർ നാഗപ്പൻ!" title=" ഊതിയാലും വീർക്കാത്ത ബലൂൺ; പ്രശാന്തിന്‍റെ ജനപ്രീതിയിൽ മുല്ലപ്പള്ളിക്ക് അസൂയയെന്നും ആനാവൂർ നാഗപ്പൻ!" /> ഊതിയാലും വീർക്കാത്ത ബലൂൺ; പ്രശാന്തിന്‍റെ ജനപ്രീതിയിൽ മുല്ലപ്പള്ളിക്ക് അസൂയയെന്നും ആനാവൂർ നാഗപ്പൻ!

ബിർജു ചന്ദ്ര ആസാദ് എന്ന ഭിക്ഷാടകന്റെ വീട്ടിൽ നിന്നുമാണ് 1.5 ലക്ഷം രൂപയുടെ നാണയത്തുട്ടുകളും ലക്ഷങ്ങളുടെ ബാങ്ക് അക്കൗണ്ട് രേഖകളും കണ്ടെടുത്തത്. മണിക്കൂറുകൾ ചിലവഴിച്ചാണ് പോലീസ് സംഘം നാണയത്തുട്ടുകൾ എട്ടിത്തിട്ടപ്പെടുത്തിയത്.

beggar

മുംബൈയിലെ ഗോവന്ദിയിലെ ചേരിക്ക് സമീപം ഒറ്റയ്ക്കായിരുന്നു ഇയാളുടെ താമസം. മുംബൈയിലെ മാൻഖർഡിനും ഗോവന്ദി സ്റ്റേഷനും ഇടയിൽ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് ബിർജുചന്ദ്ര ആസാദ് ട്രെയിൻ തട്ടി മരിക്കുന്നത്. ഇയാളുടെ ഒറ്റ മുറി വീട്ടിൽ നിന്നും ആധാർ കാർഡ്, വോട്ടേഴ്സ് ഐഡി കാർഡ്, പാൻ കാർഡ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബർ നാലിനാണ് ആസാദ് ട്രെയിൻ തട്ടി മരിക്കുന്നത്. ഇയാളുടെ ബന്ധുക്കളെ കണ്ടെത്താനുള്ള അന്വേഷണമാണ് ഗോവന്ദിയിലെ കുടിലിൽ പോലീസിനെ എത്തിച്ചത്. ഇയാൾക്ക് ബന്ധുക്കളായി ആരും ഇല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ചെറിയ ഡബ്ബകളിലും പാത്രങ്ങളിലുമായാണ് നാണയത്തുട്ടുകൾ സൂക്ഷിച്ചിരുന്നത്. കുടിലിൽ നിന്നും ലഭിച്ച രേഖകൾ പ്രകാരം രാജസ്ഥാനിലെ രാംഗഡ് സ്വദേശിയാണ് ആസാദ്. ഇയാൾക്ക് ഒരു മകനുണ്ട്. മകനാണ് ബാങ്ക് അക്കൗണ്ടുകളിലെ നോമിനി. രാജസ്ഥാൻ പോലീസുമായി ബന്ധപ്പെട്ട് മകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

English summary
Mumbai beggar who died inaccident have a bank balance of 8.77 lakhs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X