ഡാബോലിം വിമാനത്താവളത്തില്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി; അപകടം ഒഴിവായത് തലനാരിഴക്ക്
ഗോവയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട 9ഡബ്ല്യൂ 2374 വിമാനമാണ് ഡാബോലിം വിമാനത്താവളത്തില്‍ വച്ച് തെന്നിമാറിയത്.
പനാജി: 154 യാത്രക്കാരും 7 ക്രൂ മെമ്പറും അടങ്ങുന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി. ചൊവ്വാഴ്ച ഡാബോലിം വിമാനത്താവളത്തിലാണ് സംഭവം. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് ജെറ്റ് എയര്‍വെയ്‌സ് അറിയിച്ചു.
ഗോവയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട 9ഡബ്ല്യൂ 2374 വിമാനമാണ് ഡാബോലിം വിമാനത്താവളത്തില്‍ വച്ച് തെന്നിമാറിയത്. ടേക്ക് ഓഫ് സമയത്ത് ഉണ്ടായ പിഴവാണ് അപകടത്തിന് കാരണമെന്ന് ജെറ്റ് എയര്‍വെയ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി.

കുറച്ച് പേര്‍ക്ക് പരിക്കേറ്റു
ചൊവ്വാഴ്ച പുലര്‍ച്ചെ 12.30 നാണ് സംഭവം. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിവാക്കുന്നതിനിടയില്‍ കുറച്ച് യാത്രക്കാര്‍ക്ക് സാരമായ പരിക്കുകളുണ്ട്. അവര്‍ക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയിട്ടുണ്ടെന്നും ജെറ്റ് എയര്‍വെയ്‌സ് പറഞ്ഞു.

360 ഡിഗ്രിയില്‍ കറങ്ങി
ഗോവയിലെ ഡാബോലിം വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം 360 ഡ്രിഗ്രി കറങ്ങിത്തിരിഞ്ഞാണ് നിന്നത്.

അപകടം ഒഴിവായത് തലനാരിഴക്ക്
ദുബായില്‍ നിന്ന് ഗോവയിലെത്തി അവിടെ നിന്ന് മുംബൈയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ വിമാനത്തില്‍ 154 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

പരിക്ക്
വിമാനത്തിന് സാരമായി കേടുപാട് സംഭവിച്ചു. അപകടത്തില്‍ 15 യാത്രക്കാര്‍ക്ക് സാരമായി പരിക്കേറ്റു.












Click it and Unblock the Notifications