കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി, രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം

Google Oneindia Malayalam News

മുംബൈ: നാല് നില കെട്ടിടം തകര്‍ന്ന് മുംബൈയിലെ ഡോംഗ്രിയില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. മുംബൈ പോലീസാണ് മരണ സംഖ്യ ഉയര്‍ന്നതായി പുറത്തുവിട്ടത്. നിരവധി പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. അതേസമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇടുങ്ങിയ വഴി തടസ്സമാകുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്ക് വാഹനത്തില്‍ എത്താനാവില്ല. ഇവര്‍ ഉപകരണങ്ങളുരമായി സംഭവസ്ഥലത്തേക്ക് നടന്നാണ് പോകുന്നത്. എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്.

1

മുംബൈയിലെ ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ശിവസേനയും ബിജെപിയും വൈകാതെ തന്നെ പരസ്പരം കുറ്റപ്പെടുത്താന്‍ തുടങ്ങുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിജിത്ത് സപ്കല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദുരിതനിവാരണ സംഘത്തിന്റെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

കെട്ടിടത്തിലേക്ക് വഴി തകര്‍ന്നിരിക്കുകയാണെന്ന് ദുരന്ത നിവാരണ വകുപ്പിന്റെ ഡയറക്ടര്‍ എസ്എന്‍ പ്രധാന്‍ പറഞ്ഞു. ഇവിടേക്കുള്ള വഴികള്‍ ഇടുങ്ങിയതും ദുര്‍ബലവുമാണ്. വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കില്ല. ഈ സാഹചര്യങ്ങള്‍ ഉപകരണങ്ങളുമായി ദൗത്യസംഘം കെട്ടിടത്തിനടുത്തേക്ക് പോകുന്നുണ്ടെന്നും പ്രധാന്‍ പറഞ്ഞു. അതേസമയം ദു:ഖകരമായ വാര്‍ത്തയാണ് മുംബൈയില്‍ ഉണ്ടായിരിക്കുന്നതെന്നും, മരിച്ചവരുടെ കുടുംബത്തിനൊപ്പം സര്‍ക്കാരുണ്ടെന്നും, അവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

രാവിലെ 11 മണിയോടെയാണ് നാലു നില കെട്ടിടം തകര്‍ന്ന് വീണത്. പിന്നാലെ തന്നെ അഗ്നിശമന സേനാംഗങ്ങല്‍ സ്ഥലത്തെത്തി. കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ ഇതിനിടെ പലരും കുടുങ്ങിപോവുകയായിരുന്നു. 100 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനാല്‍ സംഭവസ്ഥലത്ത് നിന്ന് വിട്ടുനില്‍ക്കാന്‍ പോലീസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം രക്ഷാപ്രവര്‍ത്തനം ഇനിയും വൈകുമെന്ന് ഉറപ്പ്. ജെസിബികള്‍ ഇവിടെ എത്തിക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ പേരെ രക്ഷിക്കാന്‍ സാധിക്കും.

മുംബൈയില്‍ നാല് നില കെട്ടിടം തകര്‍ന്ന് 12 മരണം: നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം!!മുംബൈയില്‍ നാല് നില കെട്ടിടം തകര്‍ന്ന് 12 മരണം: നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം!!

English summary
mumbai building collapse rescue continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X