Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയില്‍ ബസ് ആള്‍കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി 4 മരണം: അന്വേഷണം ആരംഭിച്ച് പൊലീസ്

മുംബൈ: മുംബൈയില്‍ ബസ് ആള്‍കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി നാല് മരണം. കുർള വെസ്റ്റില്‍ ഇന്നലെ അർധരാത്രിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. 25 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ 7 പേരുടെ നില ഗുരുതരമാണ്. കാല്‍നട യാത്രക്കാർക്ക് ഇടയിലേക്ക് പാഞ്ഞുകയറിയ ബസ് നിരവധി കാറുകളിലും ഓട്ടോറിക്ഷകളിലും ഇടിച്ചതിന് ശേഷമാണ് നിന്നത്. നാല് പേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചെന്നും കൂടുതല്‍ ആളപായങ്ങള്‍ ഉണ്ടായേക്കാമെന്നും മുംബൈ പൊലീസ് വ്യക്തമാക്കി.

mumbai-bus

കുർളയില്‍ നിന്നും അന്ധേരിയിലേക്ക് പോവുകയായിരുന്ന മുംബൈ കോർപ്പറേഷന്റെ ഇലക്ട്രിക് അപകടത്തില്‍പ്പെട്ടത്. കുർള വെസ്റ്റ് റെയിൽവേ സ്റ്റേഷൻ റോഡിലെ അംബേദ്കർ നഗറിൽ വെച്ച് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടത്തിനിടയാക്കിയ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബ്രേക്ക് തകരാറായതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ഡ്രൈവർ വ്യക്തമാക്കുന്നുണ്ടെങ്കിലും മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നത് അടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.

അപകടത്തിന് പിന്നാലെ പ്രതിഷേധവുമായി നിരവധി ആളുകള്‍ തെരുവിലറങ്ങി. ഇതോടെ മണിക്കൂറുകളോളം പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു. അതേസമയം, പരിക്കേറ്റവർക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കുർളയില്‍ നിന്നുള്ള നിയമസഭാംഗം മങ്കേഷ് കുടൽക്കർ വ്യക്തമാക്കി. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാരിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+