കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ഏറ്റവും വലിയ ടെലി തട്ടിപ്പ്, കോള്‍ സെന്ററുകള്‍ തട്ടിയെടുത്തത് 500 കോടി

  • By Sandra
Google Oneindia Malayalam News

താനെ: അമേരിക്കന്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കോള്‍ സെന്റര്‍ ജീവനക്കാര്‍ നടത്തിയത് ഇന്ത്യ കണ്ടതില്‍ വച്ചേറ്റവും വലിയ ടെലി തട്ടിപ്പ്. 500 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് താനെയിലെ വിവിധ കോള്‍ സെന്ററുകളില്‍ നടത്തിയ റെയ്ഡിലാണ് കണ്ടെത്തിയത്.

500 കോള്‍ സെന്റര്‍ ജീവനക്കാരാണ് റെയ്ഡിനിടെ അറസ്റ്റിലായത്. കോള്‍ സെന്റര്‍ ജീവനക്കാര്‍ ഫോണില്‍ വിളിച്ച് അമേരിക്കന്‍ പൗരന്മാരില്‍ നിന്ന് വന്‍തുക തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കൂട്ട അറസ്റ്റ്. താനെയിലെ മീരാ റോഡ് പ്രദേശത്തെ കോള്‍ സെന്ററുകളില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലാവുന്നത്. 200 ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു റെയ്ഡ്.

telecaller

ഇന്ത്യയിലേയും അമേരിക്കയിലേയും നികുതി വകുപ്പിലെ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് അമേരിക്കന്‍ പൗരന്മാരുടെ ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്ന നീക്കമാണ് ഇവര്‍ നടത്തിവന്നിരുന്നതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് അനധികൃത കോള്‍ സെന്ററുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നതിനൊപ്പം റെയ്ഡ് നടത്തിയ കോള്‍ സെന്റുകളിലെ 630 ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

English summary
Mumbai call centres made Rs 500 crore by duping US citizens. The incident came out after raid held by crime branch and arrested 500 call centre employees from these illegal call centres.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X