കള്ളന് സ്വര്‍ണം വേണ്ട സവാള മതി, മോഷ്ടിച്ചത് 759 കിലോ സവാള
മുംബൈ: സവാള വിലയും സ്വര്‍ണ വിലയും കുതിച്ചുയരുകയാണ്. സവാളയെക്കാള്‍ മാറ്റ് കൂടുന്നത് സ്വര്‍ണത്തിനാണ്. എന്നാല്‍ മുംബൈയിലെ കള്ളന്‍മാര്‍ക്ക് സ്വര്‍ണത്തെക്കാള്‍ താത്പര്യം ഉള്ളിയോട് തന്നെ. മുംബൈ നഗരത്തിലെ സിയോണ്‍ പ്രദേശത്തെ ഒരു ഹോള്‍ സെയില്‍ കടയില്‍ നിന്നും 759 കിലോ സവാളയാണ് മോഷണം പോയത്.
ശനിയാഴ്ച രാവിലെ കട തുറന്നപ്പോഴാണ് കടയുടമ മോഷണ വിവരം അറിയുന്നത്. അങ്ങനെ സവാളക്കള്ളന്‍മാരെ കണ്ടെത്തുന്നതിന് വേണ്ടി പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സവാള ഒഴിച്ച് കൂടാനാകാത്ത ഒന്നാണ്. എത്ര വില കൂടിയാലും വാങ്ങാന്‍ ആളുണ്ടാവും. നിലവില്‍ 80 കിലോ വരെയാണ് രാജ്യത്ത് ഒരു കിലോ സവാളയുടെ വിപണി വില .

സവാള മോഷണം
വാദാല ട്രക്ക് ടെര്‍മിനലിന് സമീപം പ്രതീക്ഷ നഗറിലെ ഹോള്‍സെയില്‍ കടയില്‍ നിന്നുമാണ് 14 ചാക്ക് , ഏകദേശം 759 കിലോ സവാള മോഷണം പോയത്

വില
80 രൂപയാണ് വിപണിയില്‍ സവാള വില

പരാതി
സവാള മോഷണം പോയതോടെ കടയുടമ ആനന്ദ് നായ്ക് പൊലീസില്‍ പരാതി നല്‍കി

അന്വേഷണം തുടങ്ങി
എന്തായാലും സവാള കള്ളനെ തിരഞ്ഞ് പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്












Click it and Unblock the Notifications