കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയും ചെന്നൈയും വന്‍ കാലാവസ്ഥാമാറ്റത്തിലേക്ക്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മുംബൈ, ചെന്നൈ... രാജ്യത്തെ രണ്ട് മഹാനഗരങ്ങള്‍. ഈ നഗരങ്ങള്‍ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ വന്‍ കാലാവസ്ഥാ വ്യതിയാനത്തിനാണ് സാക്ഷിയാകാന്‍ പോകുന്നത്.

2034 ല്‍ ചെന്നൈയും മുംബൈയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒരു വഴിത്തിരിവില്‍ ആയിരിക്കും. കഴിഞ്ഞ 150 വര്‍ഷത്തിനിനുള്ളില്‍ ഉണ്ടായ ഏറ്റവും ഉയര്‍ന്ന താപനിലയേക്കാള്‍ കൂടുതലായിരിക്കും ഈ സമയം രണ്ട് നഗരങ്ങളിലേയും അന്തരീക്ഷ ഊഷ്മാവ്.

ഹവായ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്ത് വന്നിരിക്കുന്നത്. ലോകത്തെ വിവിധ നഗരങ്ങളില്‍ ഉണ്ടാകാവുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ചായിരുന്നു പഠനം.

Global Warming

ഒരു പ്രത്യേക കാലാവസ്ഥാ സാഹചര്യത്തില്‍ നിന്ന് മറ്റൊരു സാഹചര്യത്തിലേക്കുള്ള മാറ്റത്തെ ക്ലൈമറ്റ് ടിപ്പിങ് പോയന്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ മാറ്റം ഒരുപക്ഷേ സധാരണ ഋതുഭേദങ്ങള്‍ പോലെ ചാക്രികം ആകണമെന്നില്ല. താപനില കൂടിയാല്‍ പിന്നെ അതേ താപനില തന്നെ തുടരാനും സാധ്യതയുണ്ട്.

ഇത്തരത്തിലുള്ള ഒരു ക്ലൈമറ്റ് ടിപ്പിങ് പോയന്റിനാണ് 2034 ല്‍ മുംബൈ മഹാനഗരവും ചെന്നൈയും സാക്ഷിയാകാന്‍ പോകുന്നത്. 2045 ഓടെ പൂനെ, സൂറത്ത, ജയ്പൂര്‍, ബാംഗ്ലൂര്‍, അഹമ്മദാബാദ് എന്നീ നഗരങ്ങളും ക്ലൈമറ്റ് ടിപ്പിങ് പോയന്റ് പിന്നിടും എന്നും പഠനം കണ്ടെത്തുന്നു.

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കൂടുന്നതാണ് ഈ കാലാവസ്ഥാ മാറ്റത്തിനുള്ള കാരണം. വാഹനങ്ങള്‍ വഴിയും അല്ലാതേയും ഉള്ള അന്തരീക്ഷ മലിനീകരണമാണ് പ്രശ്‌നം. ഇത് തടയാന്‍ നടപടികള്‍ ഒന്നും എടുത്തില്ലെങ്കില്‍ 2047 ആകുമ്പോഴേക്കും ലോകത്തിലെ മിക്ക നഗരങ്ങളും ക്ലൈമറ്റ് ടിപ്പിങ് പോയന്റില്‍ എത്തും എന്നാണ് ഹവായ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്.

നാച്വര്‍ മാഗസിനില്‍ ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 10 ഇന്ത്യ.ന്‍ നഗരങ്ങളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നത്. അതില്‍ മുംബൈയും ചെന്നൈയും ആണ് ഒരിക്കലും തിരിച്ചുവരാന്‍ പറ്റാത്തത്ര ഉയര്‍ന്ന താപനിലയിലേക്ക് 2034 ല്‍ കടക്കുമെന്ന് പറയുന്നത്.

English summary
Around 20 years from now, Mumbai and Chennai could routinely start witnessing temperatures hotter than the two cities have experienced in 150 years, University of Hawaii study predicting the climate 'tipping points'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X