Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹപാഠി കത്രിക കൊണ്ട് കണ്ണില്‍ കുത്തി, ഒന്നാം ക്ളാസുകാരന്‍റെ കാഴ്ച നഷ്ടമായി

മുംബൈ: സഹപാഠിയുടെ ആക്രമണത്തില്‍ ഒന്നാം ക്ളാസുകാരന് കാഴ്ചശക്തി നഷ്ടമായി. മുംബൈയില്‍ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഒന്നാം ക്ളാസുകാരനായ വിദ്യാര്‍ഥിയ്ക്കാണ് സഹപാഠിയുടെ ആക്രമണത്തില്‍ കാഴ്ച ശക്തി നഷ്ടമായത്. കത്രിക ഉപയോഗിച്ച് കുട്ടിയുടെ വലത് കണ്ണില്‍ സഹപാഠി കുത്തിയതാണ് കാഴ്ച നഷ്ടപ്പെടാന്‍ ഇടയാക്കിയത്.

ലഞ്ച് ബോക്‌സ് എടുത്തതുമായി ബന്ധപ്പെട്ട് കുട്ടികള്‍ തമ്മിലുണ്ടായ വഴക്കാണ് അക്രമത്തില്‍ കലാശിച്ചത്. ചൊവ്വാഴ്ച 11.30 ഓടെയായിരുന്നു സംഭവം. ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ കാഴ്ച തിരിച്ച് കിട്ടുന്നതിന് വേണ്ടി നേത്രപടല ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാനുള്ള ശ്രമത്തിലാണ് രക്ഷകര്‍ത്താക്കള്‍.

School, Kid

കുട്ടിയ്ക്ക് കാഴ്ച നഷ്ടമാകാനിടയായ സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കഴിയില്ലെന്നും കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ പറയുന്നു. അധികൃതരുടെ അനാസ്ഥയാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമെന്ന് കാട്ടി നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് രക്ഷകര്‍ത്താക്കള്‍. എന്നാല്‍ കുട്ടികളെ തങ്ങള്‍ നിരീക്ഷിയ്ക്കാറുണ്ടെന്നും ലോഹ ഉപകരണങ്ങള്‍ കണ്ടെത്തിയാല്‍ പിടിച്ചെടുക്കാറുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+