Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹപ്രവർത്തകന്റെ മകളോട് അപമര്യാദയായി പെരുമാറി; മുംബൈയിൽ പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

മുംബൈ: സഹപ്രവർത്തകന്റെ മകളോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് മുംബൈയിൽ പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. ഹരിചന്ദ്ര ലഹാനെ എന്ന പോലീസ് കോൺസ്റ്റബിളിനെയാണ് നെഹ്റു നഗർ പോലീസ് അറസ്റ്റ് ചെയ്തത്. പാന്ത് നഗർ സ്റ്റേഷനിലെ കോൺസ്റ്റബിളാണ് 41കാരനായ ചിചന്ദ്ര ലഹാനെ.

23കാരിയായ പെൺകുട്ടിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ഇരുവരും ഓരോ പോലീസ് ക്വാർട്ടേഴ്സിലായിരുന്നു താമസം. പെൺകുട്ടിയും ബന്ധുവായ മറ്റൊരു യുവതിയും ബാൽക്കണിയിൽ സംസാരിച്ച് കൊണ്ട് നിൽക്കുകയായിരുന്നു. ഈ സമയം ഇവിടെയെത്തിയ ചരിചന്ദ്ര ലഹാനെ ഇവരോട് മോശമായി സംസാരിക്കുകയായിരുന്നു. ഇതിനിടയിൽ ഇയാൾ തന്റെ പാന്റ് ഊരി മാറ്റുകയായിരുന്നുവെന്നും പെൺകുട്ടി ആരോപിക്കുന്നു.

poilce

പെൺകുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് നെഹ്റു നഗർ പോലീസ് സ്റ്റേഷനിൽ ഇവർ പപരാതി നൽകുകയും പോലീസ് സംഘം സ്ഥലത്തെത്തി ലഹാനെയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഐപിസി 354, 509 വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇയാൾക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചിട്ടുണ്ട്. ലഹാനെയ്ക്കെതിരെ വകുപ്പ് തല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

വിവാഹമോചിതനായ ലഹാനെ ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം ഇയാൾ അസ്വസ്ഥനായിരുന്നുവെന്നും അമിതമായി മദ്യപിക്കാറുണ്ടായിരുന്നുവെന്നുമാണ് അടുത്തവൃത്തങ്ങൾ പറയുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+