ഇന്‍സ്‌പെക്ടറെ വെടിവച്ച് എ.എസ്.ഐ സ്വയം വെടിവച്ച് മരിച്ചു
മുംബൈ: ഇന്‍സ്‌പെക്ടറെ വെടിവച്ച് എ.എസ്.ഐ സ്വയം വെടിവച്ച് മരിച്ചു. ലീവ് അടയാളപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് എ.എസ്.ഐ സീനിയര്‍ ഇന്‍സ്‌പെക്ടറെ വെടിവച്ച ശേഷം സ്വയം വെടിവച്ച് മരിച്ചു.
മുംബൈ വകോല പൊലീസ് സ്‌റേറഷനില്‍ ശനിയാഴ്ച രാത്രി 8.45ഓടെയാണ് സംഭവം. ദിലീപ് ഷിര്‍കെ എന്ന എ.എസ്.ഐയാണ് ക്ഷുഭിതനായി ഇന്‍സ്‌പെക്ടര്‍ക്കു നേരെ വെടിയുതിര്‍ത്തത്.

സീനിയര്‍ ഇന്‍സ്‌പെക്ടര്‍ വിലാസ് ജേഷിയെയാണ് എ.എസ്.ഐ വെടിവെച്ചത്. വെടിയേറ്റ വിലാസ് ജോഷിയെ മുംബയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്‍സ്‌പെകറുടെ സമീപമുണ്ടായിരുന്ന വയര്‍ലെസ് ഓപറേറ്റര്‍ക്കും വെടിയേറ്റു. ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications