കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയിനികളെ ആക്രമിച്ച് പോലീസിന്റെ സദാചാര ഗുണ്ടായിസം; വീഡിയോ വൈറലാകുന്നു

  • By Anwar Sadath
Google Oneindia Malayalam News

താനെ: പ്രണയിനികളെ ആക്രമിച്ച് പോലീസ് നടത്തിയ സദാചാര ഗുണ്ടായിസത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. താനെയ്ക്കടുത്ത് ഉല്ലാസ്‌നഗര്‍ ഏരിയയില്‍ നിന്നുള്ള വീഡിയോ ആണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. പോലീസുകാരന്‍ ചെറുപ്പക്കാരനെ മര്‍ദ്ദിക്കുന്നതും പെണ്‍കുട്ടിയെ അധിക്ഷേപിക്കുന്നതും വീഡിയോയിലുണ്ട്.

പ്രണയിനികളെന്ന് തോന്നുന്ന ഇവര്‍ ഓട്ടോ റിക്ഷയില്‍ ഇരിക്കുമ്പോഴാണ് പോലീസ് സമീപിച്ചതെന്ന് പറയുന്നു. ഓട്ടോയില്‍ നിന്നും ഇരുവരെയും പുറത്തിറക്കിയ പോലീസ് സമീപത്തുവെച്ച് ചോദ്യം ചെയ്യുകയായിരുന്നു. ചെറുപ്പക്കാരനെ മര്‍ദ്ദിക്കുന്നതും ചോദ്യങ്ങള്‍ ചോദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പോലീസ് അധിക്ഷേപിക്കുകയും ചെയ്തു.

love

വീഡിയോ കഴിഞ്ഞദിവസം മുതലാണ് വൈറലായത്. ഇത് ആര്‍ എവിടെനിന്ന് ഷൂട്ട് ചെയ്തതാണെന്ന് വ്യക്തമല്ല. സംഭവം എപ്പോള്‍ നടന്നതാണെന്ന കാര്യവും വ്യക്തമല്ല. രണ്ടു പോലീസുകാര്‍ യുവാവിനെ ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തശേഷം വിട്ടയക്കുകയായിരുന്നു.

മുംബൈ പോലീസിന്റെ സദാചാര ഗുണ്ടായിസം നേരത്തെയും മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ആഗസ്തില്‍ പൊതുസ്ഥലത്ത് പ്രണയിച്ചെന്ന പേരിലും ഹോട്ടലുകളും മറ്റും റെയ്്ഡ് നടത്തിയും ഒട്ടേറെ പേരെ അറസ്റ്റ് ചെയ്തത് വന്‍ വിവാദത്തിന് ഇടവെച്ചിരുന്നു. പോലീസ് തന്നെ സദാചാര ഗുണ്ടകളുടെ ജോലി ചെയ്യുകയാണെന്നായിരുന്നു അന്ന് ഉയര്‍ന്നുവന്ന ആക്ഷേപം.

English summary
Mumbai police moral policing, Mumbai cop thrashes youth abuses his female friend
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X