യുവാവിനും യുവതിക്കും പോലിസുകാരുടെ ക്രൂരമര്‍ദ്ദനം, വീഡിയോ വൈറലാകുന്നു
മുംബൈ : യുവതിക്കും യുവാവിനും പോലിസുക്കാരുടെ ക്രൂരമര്‍ദ്ദനം. അന്ധേരി പോലിസ് സ്റ്റേഷനിലാണ് ഇരുവര്‍ക്കും മര്‍ദ്ദനമേറ്റത്. പോലിസ് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
മദ്യപിച്ച് നടുറോഡില്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഇരുവരെയും അന്ധേരി പോലിസ് നവംബര്‍ ഒന്നിന് രാത്രി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അന്തേരി മൊട്രോ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം.പൊലീസ് മര്‍ദിക്കുന്നതിനിടെ ഉപദ്രവിക്കരുതെന്ന് യുവതി പറയുന്നതായും ദൃശ്യത്തിലുണ്ട്. ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍വച്ചായിരുന്നു മര്‍ദനം. ഏഴോളം പൊലീസുകാര്‍ ഇവരെ വളഞ്ഞിട്ടു മര്‍ദ്ദിക്കുകയായിരുന്നു.

എന്നാല്‍ പോലീസ് ഇവരെ പിടികൂടിയത് കലഹത്തില്‍ നിന്നും വേര്പ്പെടുത്താനാണെന്ന് പോലിസ് ഇന്‍സ്പെക്ടര്‍ നന്ദകുമാര്‍ ധുമാല്‍ പറഞ്ഞു. എന്നാല്‍ യുവതിയുടെയും യുവാവിന്റെയും പ്രശ്നങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണുണ്ടായതെന്ന് പോലിസ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ യുവതിയെയും യുവാവിനെയും പിന്നീട് വിട്ടയച്ചു. നളസോപാര സ്വദേശിയാണ് യുവതി, സൗത്ത് മുംബൈയിലാണ് യുവാവ് എന്നാല്‍ ഇരുവരും ഒരുമിച്ചാണ് ജോലി ചെയ്യുന്നത്.
രണ്ടു ദിവസം മുമ്പ് ഇതേ പൊലീസ് സ്റ്റേഷനിലെ ഒരു കോണ്‍സ്റ്റബിള്‍ മദ്യലഹരിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായിരുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications