ആലിയ ഭട്ട് കൊക്കെയ്ന്‍, രണ്‍വീര്‍ പെഡ്‌ലര്‍; അധോലോകത്തിന്റെ രഹസ്യകോഡ് പുറത്ത്
മുംബൈ: വന്‍തോതില്‍ മയക്കുമരുന്നുകള്‍ കൈകാര്യം ചെയ്യുന്ന മുംബൈ അധോലോകത്തിന്റെ രഹസ്യകോഡുകള്‍ പോലീസ് വെളിപ്പെടുത്തി. എല്ലായിപ്പോഴും ബോളിവുഡുമായി അടുത്തനില്‍ക്കുന്ന മുംബൈ അധോലോകം സിനിമാ നടീനടന്മാരുടെ പേരുകളായിരുന്നു മയക്കുമരുന്ന് കൈമാറ്റത്തിന് വ്യാപകമായി ഉപയോഗിച്ചുവന്നിരുന്നത്.
സുപാരി(വാടക കൊലപാതകം), ലംബി(എകെ 47), നൈന്‍ നമ്പര്‍ കാ ചപ്പല്‍(9എംഎം പിസ്റ്റള്‍) തുടങ്ങിയവ അധോലോകം നേരത്തെ ഉപയോഗിച്ച കോഡുകളായിരുന്നു. ഇവ പിന്നീട് പോലീസുകാര്‍ കണ്ടെത്തുകയും ചെയ്തു. ഇത്തവണ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടാണ് കോഡ് ഭാഷകള്‍ ഉപയോഗിച്ചിരുന്നത്.

ഫോണിലൂടെ സുല്‍ത്താല്‍ എന്നു പറഞ്ഞാല്‍ മയക്കുമരുന്ന് വില്‍പനക്കാരനോ വിതരണക്കാരനോ ആണെന്നാണ് അര്‍ഥം. സുല്‍ത്താന്‍ എല്ലായിപ്പോഴും വൈകിയാണ് എത്തുന്നത്. സുല്‍ത്താന്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റാണ് തുടങ്ങിയ കോഡുകള്‍ ഫോണിലൂടെ ലഭിക്കുമ്പോള്‍ പോലീസുകാര്‍ക്ക് ഇത് മനസിലാക്കുന്നതില്‍ ബുദ്ധിമുട്ടായിരുന്നു.
മയക്കുമരുന്ന് വില്‍പനക്കാരന്റെ മറ്റൊരു പേരാണ് രണ്‍വീണ്‍ സിങ്. ആലിയ ഭട്ട് എന്ന് പറഞ്ഞാല്‍ കൊക്കെയ്ന്‍ എന്നാണ് അര്‍ഥം. രണ്‍ബീര്‍ കപൂര്‍, കങ്കണ റാണാവത്, കത്രീന കൈഫ്, പ്രിയങ്ക ചോപ്ര, നര്‍ഗീസ് ഫക്രി എന്നിവരുടെയെല്ലാം പേരുകള്‍ സൂചിപ്പിക്കുന്നത് ഓരോ തരത്തിലുള്ള മയക്കുമരുന്നുകളാണ്. പോലീസുകാരെ കബളിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന കോഡുകള്‍ പുറത്തായതോടെ പുതിയ കോഡുകള്‍ പ്രചരിപ്പിക്കേണ്ട സ്ഥിതിയിലാണ് മുംബൈ അധോലോകം.












Click it and Unblock the Notifications