ഛോട്ടാ രാജന് ഇന്ത്യയില്‍ പക്ഷേ മുംബൈ പോലീസിന് കിട്ടില്ല!
ദില്ലി: അധോലോക നേതാവ് ഛോട്ടാ രാജനെ ഇന്ത്യയിലെത്തിച്ചു. തലസ്ഥാന നഗരമായ ദില്ലിയിലാണ് ഛോട്ടാ രാജന്. രാജനെ സി ബി ഐ അറസ്റ്റ് ചെയ്യുന്നത് വരെ ദില്ലി പോലീസ് കസ്റ്റഡിയിലായിരിക്കും. ബാലിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രാജനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
ഛോട്ടാ രാജനെതിരെ ഏറ്റവും അധികം കേസുകള്‍ ഉള്ളത് മഹാരാഷ്ട്രയില്‍ ആണ്. എന്നാല്‍ മുംബൈ പോലീസിന് ഛോട്ടാ രാജനെ കസ്റ്റഡിയില്‍ കിട്ടില്ല. രാജനെതിരെ ഇന്ത്യയിലുള്ള എല്ലാ കേസുകളുടെയും അന്വേഷണം മഹാരാഷ്ട്രയിലെ ബി ജെ പി സര്‍ക്കാര്‍ സി ബി ഐക്ക് വിട്ടതാണ് ഇതിന് കാരണം.

മുംബൈ പോലീസില്‍ അതൃപ്തി
ഛോട്ടാ രാജനെ തങ്ങള്‍ക്ക് കൈമാറാത്തതില്‍ മുംബൈ പോലീസിലും ക്രൈംബ്രാഞ്ച് സംഘത്തിലുമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തിയുണ്ട്. സിറ്റി പോലീസിനെ വിശ്വാസത്തിലെടുക്കാത്ത പ്രവൃത്തിയായിപ്പോയി സര്‍ക്കാരിന്റേതെന്ന് പേര് വെളിപ്പെടുത്തരുത് എന്ന അഭ്യര്ഥനയോടെ വണ്‍ ഇന്ത്യയോട് പറഞ്ഞു.

ഛോട്ടാ രാജന്റെ സുരക്ഷ
മുംബൈ പോലീസിന്റെ കയ്യില്‍ ഛോട്ടാ രാജന് എത്രമാത്രം സുരക്ഷിതനാണ് എന്ന കാര്യത്തില്‍ നേരത്തെ ആശങ്കയുണ്ടായിരുന്നു. മുംബൈ പോലീസിലും ജയിലിലും അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന് ആളുകളുള്ളതായി ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.

മുംബൈയില്‍ കസബിന്റെ സെല്ലില്‍
ദില്ലിയിലെ ചോദ്യം ചെയ്യലിനും നടപടികള്‍ക്കും ശേഷം രാജനെ മുംബൈയിലെത്തിക്കും. ആര്‍തര്‍ റോഡ് ജയിലിലായിരിക്കും രാജനെ പാര്‍പ്പിക്കുക. പാക് തീവ്രവാദി അജ്മല്‍ കസബിനെ അടച്ചിരുന്ന സെല്ലാണ് രാജന് വേണ്ടി ഒരുക്കിയിട്ടുള്ളത്.

നേരെ സി ബി ഐയിലേക്ക്
സി ബി ഐ അറസ്റ്റ് ചെയ്യുന്നത് വരെ മാത്രമേ ഛോട്ടാ രാജനെ പോലീസിന്റെ കസ്റ്റഡിയില്‍ വെക്കൂ. ഇന്ത്യയില്‍ രാജനെതിരെ ഉള്ള എല്ലാ കേസുകളും സി ബി ഐ ആണ് ഇനി അന്വേഷിക്കുക.

കനത്ത സുരക്ഷ
ദാവൂദ് ഇബ്രാഹിന്റെ വധഭീഷണി നിലവിലുള്ളതിനാല്‍ കനത്ത പൊലീസ് സുരക്ഷയിലാണ് കാര്യങ്ങള്‍. അന്‍പതംഗ പ്രത്യേക പൊലീസ് സംഘമാണ് കാവലിനായി ഉള്ളത്.

രാജനെതിരായ കേസുകള്‍ ഇങ്ങനെ
മുംബൈയില്‍ 75ല്‍ പരം കേസുകള്‍ ഛോട്ടാ രാജന്റെ പേരിലുണ്ട്. ഇതില്‍ ഇരുപതിലധികം കൊലപാതകക്കസുകളാണ്. ദില്ലി, ലക്നൗ, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലും രാജനെതിരെ കേസുകളുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications