കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛോട്ടാ രാജന്‍ ഇന്ത്യയില്‍ പക്ഷേ മുംബൈ പോലീസിന് കിട്ടില്ല!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: അധോലോക നേതാവ് ഛോട്ടാ രാജനെ ഇന്ത്യയിലെത്തിച്ചു. തലസ്ഥാന നഗരമായ ദില്ലിയിലാണ് ഛോട്ടാ രാജന്‍. രാജനെ സി ബി ഐ അറസ്റ്റ് ചെയ്യുന്നത് വരെ ദില്ലി പോലീസ് കസ്റ്റഡിയിലായിരിക്കും. ബാലിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രാജനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.

Read Also: ഛോട്ടാ രാജന്‍ ഇന്ത്യയിലെത്തി, അടുത്ത ഉന്നം ദാവൂദ് ഇബ്രാഹിം?Read Also: ഛോട്ടാ രാജന്‍ ഇന്ത്യയിലെത്തി, അടുത്ത ഉന്നം ദാവൂദ് ഇബ്രാഹിം?

ഛോട്ടാ രാജനെതിരെ ഏറ്റവും അധികം കേസുകള്‍ ഉള്ളത് മഹാരാഷ്ട്രയില്‍ ആണ്. എന്നാല്‍ മുംബൈ പോലീസിന് ഛോട്ടാ രാജനെ കസ്റ്റഡിയില്‍ കിട്ടില്ല. രാജനെതിരെ ഇന്ത്യയിലുള്ള എല്ലാ കേസുകളുടെയും അന്വേഷണം മഹാരാഷ്ട്രയിലെ ബി ജെ പി സര്‍ക്കാര്‍ സി ബി ഐക്ക് വിട്ടതാണ് ഇതിന് കാരണം.

മുംബൈ പോലീസില്‍ അതൃപ്തി

മുംബൈ പോലീസില്‍ അതൃപ്തി

ഛോട്ടാ രാജനെ തങ്ങള്‍ക്ക് കൈമാറാത്തതില്‍ മുംബൈ പോലീസിലും ക്രൈംബ്രാഞ്ച് സംഘത്തിലുമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തിയുണ്ട്. സിറ്റി പോലീസിനെ വിശ്വാസത്തിലെടുക്കാത്ത പ്രവൃത്തിയായിപ്പോയി സര്‍ക്കാരിന്റേതെന്ന് പേര് വെളിപ്പെടുത്തരുത് എന്ന അഭ്യര്‍ഥനയോടെ വണ്‍ ഇന്ത്യയോട് പറഞ്ഞു.

ഛോട്ടാ രാജന്റെ സുരക്ഷ

ഛോട്ടാ രാജന്റെ സുരക്ഷ

മുംബൈ പോലീസിന്റെ കയ്യില്‍ ഛോട്ടാ രാജന്‍ എത്രമാത്രം സുരക്ഷിതനാണ് എന്ന കാര്യത്തില്‍ നേരത്തെ ആശങ്കയുണ്ടായിരുന്നു. മുംബൈ പോലീസിലും ജയിലിലും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് ആളുകളുള്ളതായി ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.

മുംബൈയില്‍ കസബിന്റെ സെല്ലില്‍

മുംബൈയില്‍ കസബിന്റെ സെല്ലില്‍

ദില്ലിയിലെ ചോദ്യം ചെയ്യലിനും നടപടികള്‍ക്കും ശേഷം രാജനെ മുംബൈയിലെത്തിക്കും. ആര്‍തര്‍ റോഡ് ജയിലിലായിരിക്കും രാജനെ പാര്‍പ്പിക്കുക. പാക് തീവ്രവാദി അജ്മല്‍ കസബിനെ അടച്ചിരുന്ന സെല്ലാണ് രാജന് വേണ്ടി ഒരുക്കിയിട്ടുള്ളത്.

നേരെ സി ബി ഐയിലേക്ക്

നേരെ സി ബി ഐയിലേക്ക്

സി ബി ഐ അറസ്റ്റ് ചെയ്യുന്നത് വരെ മാത്രമേ ഛോട്ടാ രാജനെ പോലീസിന്റെ കസ്റ്റഡിയില്‍ വെക്കൂ. ഇന്ത്യയില്‍ രാജനെതിരെ ഉള്ള എല്ലാ കേസുകളും സി ബി ഐ ആണ് ഇനി അന്വേഷിക്കുക.

കനത്ത സുരക്ഷ

കനത്ത സുരക്ഷ

ദാവൂദ് ഇബ്രാഹിന്റെ വധഭീഷണി നിലവിലുള്ളതിനാല്‍ കനത്ത പൊലീസ് സുരക്ഷയിലാണ് കാര്യങ്ങള്‍. അന്‍പതംഗ പ്രത്യേക പൊലീസ് സംഘമാണ് കാവലിനായി ഉള്ളത്.

രാജനെതിരായ കേസുകള്‍ ഇങ്ങനെ

രാജനെതിരായ കേസുകള്‍ ഇങ്ങനെ

മുംബൈയില്‍ 75ല്‍ പരം കേസുകള്‍ ഛോട്ടാ രാജന്റെ പേരിലുണ്ട്. ഇതില്‍ ഇരുപതിലധികം കൊലപാതകക്കസുകളാണ്. ദില്ലി, ലക്‌നൗ, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലും രാജനെതിരെ കേസുകളുണ്ട്.

English summary
The Maharashtra government's decision to hand over all the cases against underworld don Chhota Rajan to CBI has not gone down well with Mumbai Police with several senior officials criticising the move stating that it has raised doubts over their ability.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X