അമ്മയെ കൊലപ്പെടുത്തി രക്തത്തില്‍ സ്മൈലി വരച്ചു മകന്; എഴുതിയത് ഞെട്ടിക്കുന്ന വാക്കുകള്‍
മുംബൈ: മുംബൈയില്‍ പോലീസുകാരന്റെ മകന് അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. ഷീന ബോറ കൊലപാതകക്കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന് ഗ്യാനേശ്വര്‍ ഗാനോറിന്റെ ഭാര്യ ദീപാലി കാനോറെയെയാണ് ചൊവ്വാഴ്ച രാത്രി വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഇവരുടെ മകനെ കാണാതായിരുന്നു.
മകന് തന്നെയാണ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് നല്കുന്ന സൂചന. അമ്മയെ കൊലപ്പെടുത്തിയശേഷം രക്തത്തില്‍ സ്മൈലി വരയ്ക്കുകയും ചെയ്തു. തന്നെ പിടിക്കൂ, തൂക്കിലേറ്റൂ എന്നീ വാക്കുകളും രക്തത്തില്‍ എഴുതുകയുണ്ടായി. സംഭവത്തിനുശേഷം ഇവരുടെ മകന് സിദ്ധാന്ത് രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അമ്മയും മകനുമായി നിരന്തരം കലഹിച്ചിരുന്നു. മകന്റെ ദുര്നടപ്പിനെ തുടര്‍ന്ന് പോക്കറ്റ് മണി നല്‍കാറുമില്ലായിരുന്നു. ഇതാണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് സൂചന. ദീപാലി കാനോറെയ്ക്ക് അഞ്ച് കുത്തുകളേറ്റിരുന്നതായി പോലീസ് പറഞ്ഞു. എഞ്ചിനീയറിങ് കോളേജില്‍ നിന്നും തരംതാഴ്ത്തപ്പെട്ട സിദ്ധാന്ത് മറ്റൊരു കോളേജില്‍ പഠിച്ചുവരികയായിരുന്നു.
കഴിഞ്ഞ രണ്ടുമാസമായി ഇയാള്‍ ഒറ്റപ്പെട്ട നിലയിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സുഹൃത്തുക്കളുമായുള്ള ബന്ധം ഉപേക്ഷിച്ച സിദ്ധാന്ത് സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നില്ല. രക്ഷപ്പെട്ട സിദ്ധാന്തിനെ പിടികൂടാനായി സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് കടക്കാനുള്ള ശ്രമവും പോലീസ് പരിശോധിക്കുകയാണ്.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications