ഭക്ഷണം തരാത്ത ഭാര്യയില്‍ നിന്ന് വിവാഹ മോചനം
മുംബൈ: ഭക്ഷണം നിഷേധിച്ച ഭാര്യയില്‍ നിന്ന് വിവാഹ മോചനം നേടാന്‍ ഭര്‍ത്താവിന് അനുമതി. മുംബൈയിലെ ഒരു ഡോക്ടറാണ് ഭാര്യയുടെ ക്രൂരതകള്‍ അക്കമിട്ട് പറഞ്ഞ് വിവാഹ മോചനം നേടിയത്. താന്‍ ഭക്ഷം എടുക്കാതിരിക്കാന്‍ ഫ്രിഡ്ജ് പൂട്ടിവക്കുമായിരുന്ന ഭാര്യ തന്നെ സ്ഥിരമായി അപമാനിക്കാറുണ്ടായിരുന്നുവെന്നും ഡോക്ടര്‍ കോടതിയില്‍ മോഴി നല്‍കിയിരുന്നു.
1994 ലാണ് ഡോക്ടര്‍ വിവാഹിതനായി. പിന്നീടിങ്ങോട്ട് ജീവിതത്തില്‍ ഒരു സ്വസ്ഥതയും അനുഭവിച്ചിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. 2011 സെപ്റ്റംബറില്‍ ആണ് ഒരു നിവൃത്തിയുമില്ലാതെ വിവാഹമോചനത്തിന് കോടതിയെ സമീപിച്ചതെന്നും ഇദ്ദേഹം പറയുന്നു.

പണ്ട് മുംബൈയില്‍ മെഡിസിന് പഠിക്കുന്നോള്‍ സ്ത്രീ കര്‍ണാടകത്തില്‍ ബിരുദ പഠനത്തിലായിരുന്നു. മുംബൈയില്‍ എത്തുമ്പോഴെല്ലാം ഒരുമിച്ച് കഴിയണമെന്ന് അന്ന് ബാച്ചലേഴ്‌സ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ഡോക്ടറോട് ഇവര്‍ വാശിപിടിക്കുമായിരുന്നത്രെ. തന്നെ ഭാര്യക്ക് എപ്പോഴും സംശയമാണ് എന്നതായിരുന്നു ഡോക്ടറുടെ മറ്റൊരു പ്രശ്‌നം . കൂടെ ജോലി ചെയ്യുന്നവരെ ചേര്‍ത്ത് കഥകള്‍ മെനയലായിരുന്നു ഭാര്യയുടെ സ്ഥിരം പരിപാടിയെന്നും ഡോക്ടര്‍ ആരോപിച്ചു. ഇങ്ങനെ ഒരു സംശയത്തിന്റെ പേരില്‍ തന്റെ ഉന്നത പഠനം പോലും ഇടക്ക് വച്ച് മുടക്കിയിട്ടുണ്ടെന്നും ഡോക്ടര്‍ ആരോപിച്ചു.
2003 മുതല്‍ തന്റെ ഭാര്യ എന്തെങ്കിലും ജോലിക്ക് പോകാനോ, വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാനോ തയ്യാറായിട്ടില്ലെന്നും ഡോക്ടര്‍ ആരോപിച്ചു. ഭാര്യയുടെ സംശയ രോഗം കാരണം തനിക്ക് തന്റെ ആശുപത്രി അടച്ചുപൂട്ടേണ്ടിവന്നതായും ഡോക്ടര്‍ കോടതിയില്‍ മൊഴിനല്‍കി.
വീട്ടിലെ ഫ്രിഡ്ജ് പൂട്ടിവച്ച് വെള്ളവും ഭക്ഷണവും സ്ഥിരമായി നിഷേധിക്കാറുണ്ടായിരുന്നത്രെ. സ്വന്തമായി കാറുണ്ടെങ്കിലും ഭാര്യക്കൊപ്പമല്ലാതെ കാര്‍ പുറത്തിറക്കാന്‍ ഡോക്ടറെ ഭാര്യ അനുവദിച്ചിരുന്നില്ല. സിനിമ കാണാനോ വിനോദ യാത്രക്കോ കൂടെ വരാന്‍ പോലും ഭാര്യ തയ്യാറായിരുന്നില്ലത്രെ.
ഇത്രയൊക്കെ കേട്ടപ്പോള്‍ തന്നെ കോടതിക്ക് വിഷമമായിക്കാണും. എന്തെങ്കിലും മറു ചോദ്യം ചോദിക്കണമെങ്കില്‍ ഭാര്യ കോടതിയില്‍ ഹാജരായിട്ടുമില്ല. ഒടുവില്‍ ഭര്‍ത്താവിന്റെ ദുരവസ്ഥ മനസ്സിലാക്കി കോടതി ഡോക്ടര്‍ക്ക് വിവാഹ മോചനം അനുവദിച്ചു.












Click it and Unblock the Notifications