കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചതിച്ചത് സ്വന്തം അമ്മായി; നവ ദമ്പതികള്‍ക്ക് ഖത്തറില്‍ 10 വര്‍ഷം തടവ്, ഒടുവില്‍ മോചനം

Google Oneindia Malayalam News

ദില്ലി: അടുത്ത ബന്ധുവിന്‍റെ വഞ്ചനയെ തുടര്‍ന്ന് മയക്ക് മരുന്ന് കേസില്‍ കുടുങ്ങി ഖത്തറില്‍ ജയിലില്‍ അടക്കപ്പെട്ട നവദമ്പതികള്‍ ഒടുവില്‍ ജയില്‍ മോചിതരായി. 21 മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് മുംബൈ സ്വദേശികളായ മുഹമ്മദ് ശരീഖും ഒനിബ ഖുറേഷിയും ജയില്‍ മോചിതരായത്. മയക്ക് മരുന്ന് കേസില്‍ പിടിക്കപ്പെട്ട ഇവര്‍ക്ക് 10 വര്‍ഷത്തെ കഠിന തടവവാണ് ഖത്തര്‍ കോടതി വിധിച്ചതെങ്കിലും നിരപരാധികളാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പടേയുള്ള സാമുഹ്യ പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലില്‍ ഇവര്‍ക്ക് മോചനം ലഭിക്കുകയായിരുന്നു.ഒരു കോടി രൂപയും ഇവര്‍ക്ക് പിഴയായി കോടതി വിധിച്ചിരുന്നു.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

ഹണിമൂണ്‍

ഹണിമൂണ്‍

സ്വന്തം അമ്മായി തന്നെയാണ് മുഹമ്മദ് ശരീഖിനേയും ഒനിബ ഖുറേഷിയേയും വഞ്ചിച്ചത്. ഒനിഖ ഒരുമാസം ഗര്‍ഭിണിയായിരിക്കെയാണ് തങ്ങല്‍ ഖത്തറിലേക്ക് ഹണിമൂണ്‍ യാത്ര പോവണമെന്ന് അമ്മായിയാ തബസ്സം നിര്‍ബന്ധിക്കുന്നതെന്നാണ് ശരീഖ് വ്യക്തമാക്കുന്നത്. അവരാണ് ദോഹയിലേക്കുള്ള ടിക്കറ്റുകള്‍ എടുത്ത് തരുന്നത്.

അമ്മായിയുടെ ചതി

അമ്മായിയുടെ ചതി

വിവിധ കാരണങ്ങളാല്‍ ആദ്യം പോവാന്‍ തീരെ താല്‍പര്യം ഉണ്ടായിരുന്നില്ല. പിന്നീട് അവര്‍ നിര്‍ബന്ധിച്ചതോടെയാണ് ദോഹയിലേക്ക് പോവാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് 2019 ജുലൈ 4 ന് ബെംഗളൂരുവില്‍ നിന്നും ദോഹയിലേക്ക് യാത്ര പുറപ്പെടുന്നത്. യാത്രക്ക് തൊട്ടുമുന്‍പായി അമ്മായിയുടെ പരിചയക്കാരില്‍ ഒരാള്‍ ഒരു ബാഗ് ഇരുവരേയും എല്‍പ്പിച്ചു.

ഹാഷിഷ് ഓയില്‍

ഹാഷിഷ് ഓയില്‍

ചെറിയ സംശയം തോന്നി അമ്മായിയെ വിളിച്ചപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നായിരുന്നു മറുപടി. അമ്മായി പറഞ്ഞ കാര്യം ആയതുകൊണ്ട് ബാഗ് തുറന്ന് പരിശോധിക്കാന്‍ ഇരുവരും തയ്യാറായില്ല. എന്നാല്‍ ദോഹ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് ബാഗില്‍ ഉണ്ടായിരുന്നത് 4.1 കിലോഗ്രാം ഹാഷിഷ് ഓയിലാണെന്ന് മനസ്സിലാവുന്ന്.

നിയമപോരാട്ടം

നിയമപോരാട്ടം

എന്നാല്‍ ഈ സംഭാഷണം ഉള്‍പ്പടെ അതിന് ശേഷമുള്ള എല്ലാ ഫോണ്‍ സംഭാഷണങ്ങലും ശരീഖ് റെക്കോര്‍ഡ് ചെയ്തിരുന്നു. ഇതാണ് പിന്നീട് ഇരുവരുടേയും നിരപരാധിത്വം തെളിയിക്കുന്നതില്‍ നിര്‍ണ്ണായകമായത്. ദമ്പതിമാര്‍ അറസ്റ്റിലായി ശിക്ഷിക്കപ്പെട്ട ശേഷം ഷാരിഖിന്റെ പിതാവ് ഷരീഫ് ഖുറേഷി ഖത്തറിലെത്തി ഇരുവര്‍ക്കുമായി ഒരു അഭിഭാഷകനെ നിയമിക്കുകയും ചെയ്തിരുന്നു.

ഒടുവില്‍ മോചനം

ഒടുവില്‍ മോചനം

ദോഹയിലെ ഇന്ത്യന്‍ എംബസിയും ഇവരുടെ മോചനത്തിനായി ഇടപെട്ടു. ഇന്ത്യന്‍ എംബസിയുടെയും സ്വദേശി അഭിഭാഷകനായ അബ്ദുല്ല ഇസ അല്‍ അന്‍സാരിയുടെയും ലീഗല്‍ കണ്‍സല്‍റ്റന്റായ നസീം കോച്ചേരിയുടേയും പരിശ്രമം ഒടുവില്‍ വിജയം കാണുകയായിരുന്നു. ജയില്‍ മോചിതരായ ദമ്പതികള്‍ ഖത്തര്‍ വിട്ടതായി ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി. 2020 ഫെബ്രുവരിയില്‍ ഒനിബ ജയിലില്‍ വച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

അമ്മായി പിടിയില്‍

അമ്മായി പിടിയില്‍

ഇതിനിടെ ഒരു വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ മുംബൈ പൊലീസും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും(എന്‍സിബി) ദമ്പതികള്‍ നിരപരാധികളാണെന്ന് കണ്ടെത്തിയിരുന്നു. മയക്കുമരുന്ന് സംഘത്തിന്‍റെ കണ്ണിയാണെന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് തബ്സ്സത്തിനെ എന്‍സിബി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരില്‍ നിന്ന് 13 ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തു.

Recommended Video

cmsvideo
India reports record high of over 2 lakh fresh Covid-19 cases

English summary
mumbai couple, who were jailed in Qatar on drug charges, have finally been released and returned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X