കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ പൗരത്വം തെളിയിക്കാനുള്ള രേഖയല്ല; മുംബൈയില്‍ 'ബംഗ്ലാദേശ്' യുവതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

Google Oneindia Malayalam News

മുംബൈ: പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്ട്രര്‍ തുങ്ങിയ നടപടികളുമായി ബന്ധപ്പെട്ട് വളരെയേറെ ആശങ്കകളും അനിശ്ചിതത്വങ്ങളുമാണ് പൊതുജനങ്ങള്‍ക്കിടയില്‍ ഉള്ളത്. പൗരത്വ രിജിസ്ട്രേഷന്‍ രാജ്യം മുഴുവന്‍ നടപ്പിലാക്കുമ്പോള്‍ ഏതൊക്കെ രേഖകളാണ് പൗരത്വം തെളിയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാക്കേണ്ടത് എന്നത് സംബാന്ധിച്ച് ആളുകള്‍ക്ക് ഇപ്പോഴും കൃത്യത വന്നിട്ടില്ല.

ആധാറും പാന്‍കാര്‍ഡും ഉണ്ടെങ്കില്‍ പൗരത്വം തെളിയിക്കാന്‍ കഴിയുമെന്നായിരുന്നു ചിലരുടെ ധാരണം. എന്നാല്‍ ആ ധാരണ തെറ്റാണെന്നാണ് ദഹിസറിലെ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച് ഒരു വിധി സൂചിപ്പിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ബംഗ്ലാദേശ് വനിത

ബംഗ്ലാദേശ് വനിത

അധാര്‍ പൗരത്വ രേഖയായി കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി അനധികൃതമായി ഇന്ത്യയില്‍ താമസിച്ചതിന് അറസ്റ്റിലായ 'ബംഗ്ലാദേശ്' വനിതയ്ക്ക് ദഹിസറിലെ മജിസ്ട്രേറ്റ് കോടതി ഒരു വര്‍ഷമാണ് തടവ് ശിക്ഷ വിധിച്ചത്. മുംബൈക്ക് സമീപം ദഹിസറില്‍ താമസിക്കുന്ന ജ്യോതി ഗാസി എന്ന തസ്ലിമ റോബിയുളിനെയാണ് കോടതി ശിക്ഷിച്ചത്.

കോടതിയില്‍ വാദിച്ചത്

കോടതിയില്‍ വാദിച്ചത്

പശ്ചിമബംഗാള്‍ സ്വദേശിയാണെന്നും 15 വര്‍ഷമായി മുംബൈയില്‍ താമസിക്കുകായാണെന്നുമായിരുന്നു തസ്ലീമ കോടതിയില്‍ വാദിച്ചത്. എന്നാല്‍ എത് തെളിയിക്കാനുള്ള രേഖകള്‍ ഒന്നും തന്നെ ഹാജരാക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി തസ്ലീമയെ ഒരു വര്‍ഷം തടവിന് ശിക്ഷിക്കുകയായിരുന്നു.

ആധാറും പാന്‍കാര്‍ഡും

ആധാറും പാന്‍കാര്‍ഡും

ആധാറോ പാന്‍കാര്‍ഡോ പൗരത്വം തെളിയിക്കാനുള്ള രേഖയല്ല. പൗരത്വം തെളിയിക്കുന്നതിന് ജനനസ്ഥലവും മാതാപിതാക്കളുടെ ജനനസ്ഥലവും ചിലപ്പോള്‍ അവരുടെ മാതാപിതാക്കളുടെ ജനനസ്ഥലവും ഏതെന്ന് വ്യക്തമാക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞു.

ബാധ്യത പ്രതിക്ക്

ബാധ്യത പ്രതിക്ക്

ഇത്തരം കേസുകളില്‍ താന്‍ വിദേശിയല്ലെന്ന് തെളിയിക്കാനുള്ള ബാധ്യത പ്രതിക്കാണെന്നും കോടതി വ്യക്തമാക്കി. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ബംഗ്ലാദേശുകാരിയാണ് തസ്ലീമ എന്ന പ്രോസിക്യൂഷന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും

തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും

സ്ത്രീയാണെന്ന പരിഗണനവെച്ച് ഇവര്‍ക്ക് ഇളവ് നല്‍കണമെന്ന വാദം ഉയര്‍ന്നെങ്കിലും ഇത്തരം ഇളവ് നല്‍കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും അത് രാജ്യരക്ഷയെത്തന്നെ അപകടത്തില്‍പ്പെടുത്തുമെന്നും കോടതി അഭിപ്രായപ്പെട്ടു. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ തസ്ലീമയെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കണെമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

2009 ജൂണ്‍ 8

2009 ജൂണ്‍ 8

2009 ജൂണ്‍ എട്ടിനാണ് തസ്ലീമ ഉള്‍പ്പടെ 17 പേരെ പോലീസ് കസ്റ്റഡയില്‍ എടുക്കുന്നത്. ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഒന്നും ഹാജരാക്കന്‍ ഇവര്‍ക്കാര്‍ക്കും കഴിഞ്ഞിരുന്നില്ല. 17 പേര്‍ക്കെതിരേയും അനധികൃത കുടിയേറ്റത്തിന് കേസെടുത്തെങ്കിലും തസ്ലീമ ഒഴികേയുള്ള മറ്റുള്ളവര്‍ ഒളിവില്‍ പോവുകയായിരുന്നു.

 എന്‍ആര്‍സിയും പൗരത്വ ബില്ലും ബംഗാളില്‍ നടപ്പിലാക്കില്ല: തൃണമൂല്‍ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്!! എന്‍ആര്‍സിയും പൗരത്വ ബില്ലും ബംഗാളില്‍ നടപ്പിലാക്കില്ല: തൃണമൂല്‍ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്!!

 അലനെയും താഹയേയും കൈവിട്ട് സിപിഎം, മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ട്, പോലീസ് സൃഷ്ടിച്ചതല്ല! അലനെയും താഹയേയും കൈവിട്ട് സിപിഎം, മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ട്, പോലീസ് സൃഷ്ടിച്ചതല്ല!

English summary
mumbai court aadhaar not citizenship proof
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X