കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയുടെ അവിഹിത ബന്ധം; ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; കുട്ടിക്ക് ഡിഎന്‍എ ടെസ്റ്റ് നടത്തും

2013 നവംബറിലായിരുന്നു യുവതിയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തത്.

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ഭാര്യയുടെ അവിഹിത ബന്ധത്തില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുട്ടിക്ക് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ കോടതി ഉത്തരവിട്ടു. മംബൈ സെഷന്‍സ് കോടതിയാണ് പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം രണ്ടുവയസുകാരന് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ഉത്തരവിട്ടത്. 2013 നവംബറിലായിരുന്നു യുവതിയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തത്.

ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് യുവാവ് 45 മിനിറ്റുള്ള വീഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നു. വീഡിയോയില്‍ ഭാര്യയും കാമുകനുമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നും ആരോപിച്ചു. ഇതേതുടര്‍ന്ന് ആത്മഹത്യാ പ്രേരണയ്ക്ക് യുവതിയെയും യുവാവിനെയും 2013ല്‍ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലാകുമ്പോള്‍ ഗര്‍ഭിണിയായിരുന്നു യുവതി.

 ordercourt-07-

ആത്മഹത്യാ പ്രേരണാകുറ്റം തെളിയിക്കാന്‍ യുവതിയുടെ അവിഹിതബന്ധത്തിനും തെളിവു നല്‍കേണ്ടതുണ്ട്. ഇതിനായാണ് ഡിഎന്‍എ ടെസ്റ്റിന് പ്രോസിക്യൂഷന്‍ അനുമതി തേടിയത്. കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി യുവതി ഇത് എതിര്‍ത്തെങ്കിലും കോടതി പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കുകയായിരുന്നു.

2013 ഫിബ്രുവരിയിലായിരുന്നു യുവാവും യുവതിയും വിവാഹിതരായത്. ഇതിനുശേഷം ഇവര്‍ ഒരു വാടകവീട്ടില്‍ താമസിച്ചുവരവെ യുവതി ഒരു കാര്‍ ഷോറൂമില്‍ ജോലിക്കു പോയിരുന്നു. ഈ ഷോറൂമിലെ മാനേജരുമായാണ് പിന്നീട് പ്രണയത്തിലായത്. ഇതോടെ ഭര്‍ത്താവിനെ വിട്ട് കാമുകനൊപ്പം താമസിക്കാനും തുടങ്ങി. ഭര്‍ത്താവ് ആത്മഹത്യ ചെയ്യുന്നതിന് രണ്ടുദിവസം മുന്‍പ് താന്‍ ഗര്‍ഭിണിയാണെന്ന് യുവതി അറിയിച്ചിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമായി പറയുന്നത്.

English summary
Mumbai court allows DNA test of child to ascertain paternity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X