സാക്കിര്‍ നായിക്കിനെ പൂട്ടാൻ എൻഫോഴ്സ്മെന്റ് നീക്കം!! മുംബൈ കോടതി പുതിയ ജാമ്യമില്ലാ വാറണ്ട്
മുംബൈ: മലേഷ്യയില്‍ അഭയാര്‍ഥിയായി കഴിയുന്ന ഇസ്ലാമിക മതപ്രഭാഷകന് സാക്കിര്‍ നായിക്കിനെതിരെ 2016 ലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രത്യേക കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രിവന്‍ഷന്‍ മണി ലോണ്ടറിംഗ് ആക്റ്റ് (പിഎംഎല്‍എ) പ്രകാരം ജഡ്ജി പി പി രാജവൈദ്യയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
നായിക് തന്റെ അഭിഭാഷകന് മുഖേന കോടതിയില്‍ ഹാജരാകാന്‍ രണ്ട് മാസത്തെ സമയം ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച നല്കിയ ഹരജിയും കോടതി തള്ളി. സാക്കിറിനെതിരെ ജാമ്യമില്ലാ വാറണ്ട് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഇഡി പുതിയ അപേക്ഷ നല്‍കിയിരുന്നു. 2016 ലെ കേസില്‍ 193.06 കോടി രൂപയുടെ തിരിമറി നടതായി കണ്ടെത്തിയെന്ന് ഇഡി അവകാശപ്പെട്ടു.

53 കാരനായ റാഡിക്കല്‍ ടെലിവിഷന്‍ പ്രസംഗകന് സാക്കിര്‍ നായിക് 2016ലാണ് ഇന്ത്യ വിട്ട് മുസ്ലീം ഭൂരിപക്ഷമായ മലേഷ്യയിലേക്ക് താമസം മാറ്റുന്നത്. അവിടെ അദ്ദേഹത്തിന് സ്ഥിരമായ താമസസ്ഥലം ലഭിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യുഎപിഎ) നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) സമര്‍പ്പിച്ച എഫ്ഐആറില്‍ 2016 ല്‍ ഇഡി ഇയാള്‍ക്കെതിരെ കേസെടുത്തു. കള്ളപ്പണം വെളുപ്പിച്ചതായും വിദ്വേഷ പ്രസംഗങ്ങളിലൂടെ തീവ്രവാദത്തെ പ്രേരിപ്പിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യമില്ലാ വാറണ്ട് ഇയാള്‍ക്കെതിരെ നേരത്തെയും പുറപ്പെടുവിച്ചിരുന്നു. ധനസമാഹരണത്തിലും ഫണ്ട് തിരിമറിയിലും നായിക്കിനെ സഹായിച്ചുവെന്നാരോപിച്ച് ദുബായ് ആസ്ഥാനമായുള്ള ജ്വല്ലറി ഉടമ അബ്ദുല്‍ കദിര്‍ നജ്മുദ്ദീന് സതാക്കിനെതിരെ ഇഡി സമര്‍പ്പിച്ച പരാതിയെ തുടര്‍ന്ന് ഈ വര്‍ഷം ജൂലൈയില്‍ കോടതി നായിക്കിന് സമന്‍സ് അയച്ചിട്ടുണ്ട്.
നായിക്കിന്റെ സ്വത്തുക്കളായ ചെന്നൈയിലെ ഇസ്ലാമിക് ഇന്റര്‍നാഷണല്‍ സ്കൂള്‍, പത്ത് ഫ്ലാറ്റുകള്‍, മൂന്ന് ഗോഡൗണുകള്‍, രണ്ട് കെട്ടിടങ്ങള്‍, പൂനെ, മുംബൈ എന്നിവിടങ്ങളിലെ ഭൂമി, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ അന്വേഷണ ഏജന്‍സി നേരത്തെ കണ്ടുകെട്ടിയിരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications