കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്കിര്‍ നായിക്കിനെ പൂട്ടാൻ എൻഫോഴ്സ്മെന്റ് നീക്കം!! മുംബൈ കോടതി പുതിയ ജാമ്യമില്ലാ വാറണ്ട്

  • By S Swetha
Google Oneindia Malayalam News

മുംബൈ: മലേഷ്യയില്‍ അഭയാര്‍ഥിയായി കഴിയുന്ന ഇസ്ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ 2016 ലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രത്യേക കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രിവന്‍ഷന്‍ മണി ലോണ്ടറിംഗ് ആക്റ്റ് (പിഎംഎല്‍എ) പ്രകാരം ജഡ്ജി പി പി രാജവൈദ്യയാണ് വാറണ്ട് പുറപ്പെടുവിച്ചത്.

കുടുക്ക് സോംഗിന് മാരക ഡാന്‍സുമായി പുരോഹിതന്‍.... വീഡിയോ വൈറല്‍!! നന്ദി പറഞ്ഞ് നിവിന്‍ പോളികുടുക്ക് സോംഗിന് മാരക ഡാന്‍സുമായി പുരോഹിതന്‍.... വീഡിയോ വൈറല്‍!! നന്ദി പറഞ്ഞ് നിവിന്‍ പോളി

നായിക് തന്റെ അഭിഭാഷകന്‍ മുഖേന കോടതിയില്‍ ഹാജരാകാന്‍ രണ്ട് മാസത്തെ സമയം ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച നല്‍കിയ ഹരജിയും കോടതി തള്ളി. സാക്കിറിനെതിരെ ജാമ്യമില്ലാ വാറണ്ട് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഇഡി പുതിയ അപേക്ഷ നല്‍കിയിരുന്നു. 2016 ലെ കേസില്‍ 193.06 കോടി രൂപയുടെ തിരിമറി നടതായി കണ്ടെത്തിയെന്ന് ഇഡി അവകാശപ്പെട്ടു.

zakir-naik-1565956379-

53 കാരനായ റാഡിക്കല്‍ ടെലിവിഷന്‍ പ്രസംഗകന്‍ സാക്കിര്‍ നായിക് 2016ലാണ് ഇന്ത്യ വിട്ട് മുസ്ലീം ഭൂരിപക്ഷമായ മലേഷ്യയിലേക്ക് താമസം മാറ്റുന്നത്. അവിടെ അദ്ദേഹത്തിന് സ്ഥിരമായ താമസസ്ഥലം ലഭിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യുഎപിഎ) നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) സമര്‍പ്പിച്ച എഫ്ഐആറില്‍ 2016 ല്‍ ഇഡി ഇയാള്‍ക്കെതിരെ കേസെടുത്തു. കള്ളപ്പണം വെളുപ്പിച്ചതായും വിദ്വേഷ പ്രസംഗങ്ങളിലൂടെ തീവ്രവാദത്തെ പ്രേരിപ്പിച്ചതായും അന്വേഷണ സംഘം കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യമില്ലാ വാറണ്ട് ഇയാള്‍ക്കെതിരെ നേരത്തെയും പുറപ്പെടുവിച്ചിരുന്നു. ധനസമാഹരണത്തിലും ഫണ്ട് തിരിമറിയിലും നായിക്കിനെ സഹായിച്ചുവെന്നാരോപിച്ച് ദുബായ് ആസ്ഥാനമായുള്ള ജ്വല്ലറി ഉടമ അബ്ദുല്‍ കദിര്‍ നജ്മുദ്ദീന്‍ സതാക്കിനെതിരെ ഇഡി സമര്‍പ്പിച്ച പരാതിയെ തുടര്‍ന്ന് ഈ വര്‍ഷം ജൂലൈയില്‍ കോടതി നായിക്കിന് സമന്‍സ് അയച്ചിട്ടുണ്ട്.


നായിക്കിന്റെ സ്വത്തുക്കളായ ചെന്നൈയിലെ ഇസ്ലാമിക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, പത്ത് ഫ്‌ലാറ്റുകള്‍, മൂന്ന് ഗോഡൗണുകള്‍, രണ്ട് കെട്ടിടങ്ങള്‍, പൂനെ, മുംബൈ എന്നിവിടങ്ങളിലെ ഭൂമി, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ അന്വേഷണ ഏജന്‍സി നേരത്തെ കണ്ടുകെട്ടിയിരുന്നു.

English summary
Mumbai court issues non bailbale arrest warrant against Zakkir Naik
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X