കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്തില്‍ ത്രിശൂലം, രാധാ മായ്ക്ക് ഒടുവില്‍ പണികിട്ടി

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: സ്ത്രീധന പീഡന കേസില്‍ പ്രശസ്തയായ ആള്‍ദൈവമാണ് രാധേ മാ. പല കാരണങ്ങള്‍ കൊണ്ടും രാധേ മാ രക്ഷപ്പെടുകയായിരുന്നു. ഇത്തവണ രാധേ മായ്ക്ക് രക്ഷപ്പെടാന്‍ സാധിക്കുമോ? രാധേ മായ്‌ക്കെതിരെ കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശം. വിമാന യാത്രയ്ക്കിടെ കൈയ്യില്‍ ത്രിശൂലമേന്തിയ സംഭവത്തിലാണ് രാധേ മായ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ജെറ്റ് എയര്‍വേസിലായിരുന്നു രാധേ മായുടെ ആ ഗംഭീര യാത്ര. രാധേ മായുടെ വിമാന യാത്ര ചര്‍ച്ചാ വിഷയമായതോടെ മാധ്യമങ്ങള്‍ രാധേ മായുടെ പിന്നാലെയായിരുന്നു. പിന്നീട് രാധേ മായ്‌ക്കെതിരെ വന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതുമായിരുന്നു. നടി ഡോളി ബിന്ദ്ര രാധേ മായ്‌ക്കെതിരെ പീഡന കുറ്റം ആരോപിച്ച് രംഗത്തു വരികയുണ്ടായി. അതോടെ രാധേ മായ്ക്ക് ജനശ്രദ്ധയുമേറി.

radhemaa

മുംബൈ കോടതിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ചത്. ആയുധവുമായി വിമാനയാത്ര ചെയ്യാന്‍ അനുവദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍, ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥര്‍, ജെറ്റ് എയര്‍വേസ് മാനേജ്‌മെന്റ് അംഗങ്ങള്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ നിര്‍ദ്ദേശമുണ്ട്.

ഡോളി ബിന്ദ്രയ്ക്ക് പിന്നാലെ മറ്റൊരു യുവതിയും രാധേ മായ്‌ക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. ആശ്രമത്തില്‍ തന്നെ നിര്‍ബന്ധിത ജോലി ചെയ്യിപ്പിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. തുടരെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് രാധേ മായ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയാണുണ്ടായത്.

English summary
A Mumbai court on Wednesday ordered Airport police to file an FIR against self-styled god-woman Radhe Maa for carrying 'Trishul' on a flight.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X