സാക്കിര്‍ നായിക്കിന് കുരുക്ക്; നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം, മറ്റു പ്രതികള്‍ക്കും നോട്ടീസ്
മുംബൈ: ഇസ്ലാമിക പണ്ഡിതന് സാക്കിര്‍ നായിക്ക് നേരിട്ട് ഹാജരകണമെന്ന് കോടതി നിര്‍ദേശം. മുംബൈയിലെ പ്രത്യേക കോടതിയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സാക്കിര്‍ നായിക്കിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് എടുത്ത കേസിലാണ് കോടതി ഇടപെടല്‍. ജൂലൈ 31ന് സാക്കിര്‍ നായിക്കും മറ്റു രണ്ടു പ്രതികളും കോടതിയിലെത്തണമെന്നാണ് നിര്‍ദേശം.

ദുബായ് കേന്ദ്രമായുള്ള ജ്വല്ലറി ഉടമ അബ്ദുല്‍ ഖാദിര്‍ നജ്മുദ്ദീന് സദഖിനെതിരായ കേസാണ് കോടതി പരിഗണിച്ചത്. സാക്കിര്‍ നായിക്കിന് ഫണ്ട് സ്വരൂപിക്കുന്നതിനും വക മാറ്റുന്നതിനും സഹായിച്ചത് സദക് ആണത്രെ. മെയ് രണ്ടിനാണ് സാക്കിര്‍ നായിക്, സദഖ്, ആമിര്‍ ഗസ്ദാര്‍ എന്നിവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തത്. മൂന്നു പേരും ജൂലൈ 31ന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.
സാക്കിര്‍ നായിക്ക് ഹാജരായില്ലെങ്കില്‍ ഇഡി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനുള്ള നീക്കം നടത്തും. നിലവില്‍ മലേഷ്യയിലാണ് സാക്കിര്‍ നായിക്ക്. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തിയെന്നാരോപിച്ച് 2016ല്‍ എന്‍ഐഎ സാക്കിര്‍ നായിക്കിനെതിരെ കേസെടുത്തിരുന്നു. തുടര്‍ന്നാണ് 193 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാരോപിച്ച് ഇഡി സാക്കിര്‍ നായിക്കിനെതിരെ കേസെടുത്തത്. കഴിഞ്ഞ മാസമാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. 2007നും 2011നിമിടയില്‍ സാക്കിര്‍ നായിക്ക് മുംബൈയില്‍ പീസ് കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിച്ചിരുന്നു. ഇത് മതപരിവര്‍ത്തനം ലക്ഷ്യമിട്ടും ഭീകര പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നതിനുമാണെന്ന് ഇഡി ആരോപിക്കുന്നു.
അതേസമയം, ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ തയ്യാറാണെന്ന് സാക്കിര്‍ നായിക് കഴിഞ്ഞാഴ്ച വ്യക്തമാക്കിയിരുന്നു. കേസില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുംവരെ അറസ്റ്റ് ചെയ്യുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യില്ലെന്ന് സുപ്രീംകോടതി ഉറപ്പ് നല്‍കണമെന്നാണ് അദ്ദേഹം മുന്നോട്ട് വച്ച ഉപാധി. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ തനിക്ക് വിശ്വാസമുണ്ട്. എന്നാല്‍ പ്രോസിക്യൂഷന് സംവിധാനത്തില്‍ വിശ്വാസമില്ല. ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയോ ഒരു കോടതിയും തനിക്കെതിരെ വിധി പ്രഖ്യാപിച്ചിട്ടില്ല. സമീപകാല ഇന്ത്യാ ചരിത്രത്തില്‍ മുസ്ലിംകളെ അറസ്റ്റ് ചെയ്യുകയും വര്‍ഷങ്ങളോളം ജയിലിലടയ്ക്കുകയും ചെയ്യുന്നത് തുടര്‍ച്ചയായ സംഭവമാണ്. പിന്നീട് കോടതികള്‍ നിരപരാധിയെന്ന് കണ്ട് വിട്ടയക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ തന്റെ ജീവിതം നശിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. എനിക്ക് ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്- സാക്കിര്‍ നായിക് പ്രസ്താവനയില്‍ പറയുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications