കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്കിര്‍ നായിക്കിന് കുരുക്ക്; നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം, മറ്റു പ്രതികള്‍ക്കും നോട്ടീസ്

Google Oneindia Malayalam News

മുംബൈ: ഇസ്ലാമിക പണ്ഡിതന്‍ സാക്കിര്‍ നായിക്ക് നേരിട്ട് ഹാജരകണമെന്ന് കോടതി നിര്‍ദേശം. മുംബൈയിലെ പ്രത്യേക കോടതിയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സാക്കിര്‍ നായിക്കിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് എടുത്ത കേസിലാണ് കോടതി ഇടപെടല്‍. ജൂലൈ 31ന് സാക്കിര്‍ നായിക്കും മറ്റു രണ്ടു പ്രതികളും കോടതിയിലെത്തണമെന്നാണ് നിര്‍ദേശം.

Zakir

ദുബായ് കേന്ദ്രമായുള്ള ജ്വല്ലറി ഉടമ അബ്ദുല്‍ ഖാദിര്‍ നജ്മുദ്ദീന്‍ സദഖിനെതിരായ കേസാണ് കോടതി പരിഗണിച്ചത്. സാക്കിര്‍ നായിക്കിന് ഫണ്ട് സ്വരൂപിക്കുന്നതിനും വക മാറ്റുന്നതിനും സഹായിച്ചത് സദക് ആണത്രെ. മെയ് രണ്ടിനാണ് സാക്കിര്‍ നായിക്, സദഖ്, ആമിര്‍ ഗസ്ദാര്‍ എന്നിവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തത്. മൂന്നു പേരും ജൂലൈ 31ന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.

സാക്കിര്‍ നായിക്ക് ഹാജരായില്ലെങ്കില്‍ ഇഡി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനുള്ള നീക്കം നടത്തും. നിലവില്‍ മലേഷ്യയിലാണ് സാക്കിര്‍ നായിക്ക്. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തിയെന്നാരോപിച്ച് 2016ല്‍ എന്‍ഐഎ സാക്കിര്‍ നായിക്കിനെതിരെ കേസെടുത്തിരുന്നു. തുടര്‍ന്നാണ് 193 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാരോപിച്ച് ഇഡി സാക്കിര്‍ നായിക്കിനെതിരെ കേസെടുത്തത്. കഴിഞ്ഞ മാസമാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. 2007നും 2011നിമിടയില്‍ സാക്കിര്‍ നായിക്ക് മുംബൈയില്‍ പീസ് കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിച്ചിരുന്നു. ഇത് മതപരിവര്‍ത്തനം ലക്ഷ്യമിട്ടും ഭീകര പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നതിനുമാണെന്ന് ഇഡി ആരോപിക്കുന്നു.

അമേരിക്കയുടെ ചാരപ്രവൃത്തി ഇറാന്‍ തകര്‍ത്തു; യുഎസ് വിമാനം വെടിവച്ചിട്ടുഅമേരിക്കയുടെ ചാരപ്രവൃത്തി ഇറാന്‍ തകര്‍ത്തു; യുഎസ് വിമാനം വെടിവച്ചിട്ടു

അതേസമയം, ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ തയ്യാറാണെന്ന് സാക്കിര്‍ നായിക് കഴിഞ്ഞാഴ്ച വ്യക്തമാക്കിയിരുന്നു. കേസില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുംവരെ അറസ്റ്റ് ചെയ്യുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യില്ലെന്ന് സുപ്രീംകോടതി ഉറപ്പ് നല്‍കണമെന്നാണ് അദ്ദേഹം മുന്നോട്ട് വച്ച ഉപാധി. ഇന്ത്യന്‍ ജുഡീഷ്യറിയില്‍ തനിക്ക് വിശ്വാസമുണ്ട്. എന്നാല്‍ പ്രോസിക്യൂഷന്‍ സംവിധാനത്തില്‍ വിശ്വാസമില്ല. ഇന്ത്യയിലെയും മറ്റു രാജ്യങ്ങളിലെയോ ഒരു കോടതിയും തനിക്കെതിരെ വിധി പ്രഖ്യാപിച്ചിട്ടില്ല. സമീപകാല ഇന്ത്യാ ചരിത്രത്തില്‍ മുസ്ലിംകളെ അറസ്റ്റ് ചെയ്യുകയും വര്‍ഷങ്ങളോളം ജയിലിലടയ്ക്കുകയും ചെയ്യുന്നത് തുടര്‍ച്ചയായ സംഭവമാണ്. പിന്നീട് കോടതികള്‍ നിരപരാധിയെന്ന് കണ്ട് വിട്ടയക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ തന്റെ ജീവിതം നശിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. എനിക്ക് ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്- സാക്കിര്‍ നായിക് പ്രസ്താവനയില്‍ പറയുന്നു.

English summary
Mumbai court tells Zakir Naik to appear on July 31
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X