കരിഞ്ചയില്‍ ടിക്കറ്റ് വില്‍പ്പന സ്ത്രീ അറസ്റ്റില്‍

ട്രെയിന്‍ ടിക്കറ്റ് ഇരട്ടിയിലധികം തുകയ്ക്കാണ് ഇവര്‍ വിറ്റിരുന്നത്. ഇവരുടെ സ്ഥാപനത്തില്‍ ആറ് ജീവനക്കാര്‍ ഉണ്ടായിരുന്നു ഇവരെയും പൊലീസ് അറസ്റ്റ് ചെയ്തു. 55 വയസ്സുകാരിയാ ഭാഭി കഴിഞ്ഞ 25 വര്‍ഷമായി ഇത്തരത്തില്‍ ട്രെയിന്‍ ടിക്കറ്റ് വില്‍ക്കാന്‍ തുടങ്ങിയിട്ട്.
രാജധാനി അടക്കമുള്ള ട്രെയിനുകള്‍ പുറപ്പെടുന്നതിന് രണ്ട് മണിയ്കബര്‍ മുമ്പ് വരെ ടിക്കറ്റ് തരപ്പെടുത്തി നല്‍കാന്‍ ഇവര്‍ക്ക് കഴിയുമായിരുന്നു. ഒക്ടോബര്‍ 29 നാണ് മിഡ് ഡേ വാര്‍ത്ത പുറത്ത് വിട്ടത്.
തുടര്‍ന്ന് റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലാകുന്നത്. സോണ്‍വീര്‍ സിംഗ് ചൗഹാന്‍(26), ജയ്‌റാം രാജേന്ദ്ര റായ് (35), ദീപക് മകീന്ദ്ര നാവ് ഗിരെ(38) കര്‍മ്മ മുഹമ്മദ് ഖന്ന (23), ജയ്കുമാര്‍ സുന്ദരം നായിഡു (27) എന്നിവരാണ് ഭാഭിയ്‌ക്കൊപ്പം അറസ്റ്റിലായത്. രാജധാനി എക്‌സപ്രസ് ടിക്കറ്റുകള്‍ ആഗസ്റ്റില്‍ മാത്രം 5,000 രൂപയ്ക്ക് പുറത്താണ് സംഘം വിറ്റത്.
മൂന്ന് വിവാഹങ്ങള്‍ കഴിച്ച ഭാഭിയ്ക്ക് അന്ധേരി, ബൊറിവ്‌ലി, മിരാ റോഡ് എന്നിവിടങ്ങളില്‍ വീടുകളുണ്ട്. ഷോലാപ്പൂരും മറ്റിടങ്ങളിലും ഇവര്‍ക്ക് വസ്തുക്കളുണ്ട്, പ്രതികളെ നവംബര്‍ 12 വരെ റിമാന്റ് ചെയ്തു.












Click it and Unblock the Notifications