മുംബൈയില്‍ തീപ്പിടുത്തം;ഏഴ് മരണം
മുംബൈ: മുംബൈയിലെ കെംസ് കോര്‍ണറിനടുത്തുള്ള മൗണ്ട് ബഌങ്ക് കെട്ടിടത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി.ഡിസംബര്‍ 13 വെള്ളിയാഴ്ചയാണ് 26 നില കെട്ടിടത്തിന് തീപിടിച്ചത്. 12മത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്ന് പിടിച്ചത്. ഷാലിമാര്‍ ഹോട്ടലിന് പിറകിലായാണ് മൗണ്ട് ബ്ലാങ്ക് കെട്ടിടം സ്ഥിതി ചെയ്യുന്നത്.
14 ഫയര്‍ എഞ്ചിനുകള്‍ നാല്-അഞ്ച് മണിയ്ക്കൂര്‍ കഠിന പരിശ്രമനം നടത്തിയ ശേഷമാണാ് തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ ഒട്ടേറെ കുടുംബങ്ങള്‍ താമസിയ്ക്കുന്നുണ്ട്. ഇവര്‍ കുടുങ്ങി കിടക്കുുന്നതായാണ് റിപ്പോര്‍ട്ട്.

25 മുതല്‍ മുപ്പത്തോളം പേരെ രക്ഷപ്പെടുത്തിയതായി അഗ്നിശമന സേനാംഗങ്ങള്‍ പറഞ്ഞു. 12 മത്തെ നിലയില്‍ നിന്നാണ് തീപിടുത്തം ഉണ്ടായത്. 12ാം നില പൂര്‍ണമായും കത്തി നശിച്ചു. അഞ്ച് പേരെ ഇവിടെ നിന്നും രക്ഷിച്ചു. മൃതദേഹങ്ങളില്‍ പലതും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ആറ് അഗ്നി ശമന സേനാംഗങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനത്തിനിടെ പൊള്ളലേറ്റു.












Click it and Unblock the Notifications