കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടറല്ല കൊലയാളി; ഭാര്യയെ കൊന്ന് മൃതദേഹത്തിനൊപ്പം കഴിഞ്ഞു, കാരണം ഞെട്ടിപ്പിയ്ക്കുന്നത്..

പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടയച്ചു

  • By Sandra
Google Oneindia Malayalam News

മുംബൈ: നാലുവയസ്സുകാരനായ മകന്‍ ഉറങ്ങിക്കിടക്കവേ ഭാര്യയെ കൊന്ന് മൂന്ന് മണിക്കൂറിന് ശേഷം പൊലീസില്‍ അറിയിച്ചു. 38 കാരനായ ദന്തരോഗ വിദ്ഗദന്‍ ഡോ. ബാര്‍ബോളാണ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ശിവജി പാര്‍ക്ക് പൊലീസിലാണ് വിവരമറിയിച്ചത്.

മുംബൈയിലെ ജോഗേശ്വരി ഈസ്റ്റില്‍ ക്ലിനിക്ക് നടത്തുന്ന ഡോ. ബാബോള്‍ ഏഴ് വര്‍ഷമായി മാട്ടുംഗയിലെ കോഹിനൂര്‍ ടവേഴ്‌സിലാണ് ഭാര്യയ്ക്കും നാല് വയസ്സുകാരനായ മകനുമൊപ്പം താമസിച്ചുകൊണ്ടിരുന്നത്. സംഭവ സ്ഥലെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് വൈകിട്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടയച്ചു.

 തര്‍ക്കത്തിനൊടുവില്‍

തര്‍ക്കത്തിനൊടുവില്‍

സാമ്പത്തികമായ ഇടപാടുകളുടെ പേരില്‍ ഞായറാഴ്ച രാവിലെ ആറരയോടെ ഭാര്യ തനൂജയുമായുണ്ടായ തര്‍ക്കമാണ് ഭാര്യയുടെ മരണത്തില്‍ കലാശിച്ചത്.

വീട്ടിലെത്തിയിരുന്നു

വീട്ടിലെത്തിയിരുന്നു

വീട്ടുകാര്‍ക്കൊപ്പം തനൂജ ശനിയാ്ചയാണ് മകനൊപ്പം ഫ്‌ളാറ്റിലെത്തിയത്. ഇവര്‍ തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഞായറാഴ്ച രാവിലെ തര്‍ക്കം മൂത്തതോടെ ഭര്‍ത്താവ് ഭാര്യയെ കത്തിയെടുത്ത് കുത്തുകയായിരുന്നു.

രക്തത്തില്‍ കുളിച്ച്

രക്തത്തില്‍ കുളിച്ച്

ഭാര്യയെ കൊലപ്പെടുത്തിയ ബോബോല്‍ മൂന്ന് മണിക്കൂറിലധികം രക്തത്തില്‍ക്കുളിച്ച ഭാര്യയുടെ മൃതദേഹത്തിന് സമീപത്ത് ഇരിക്കുകയായിരുന്നു. 9.30ഓടെയാണ് പൊലീസില്‍ വിളിച്ച് വിവരമറിയിച്ചത്.

 പ്രതി അറസ്റ്റില്‍

പ്രതി അറസ്റ്റില്‍

ഫോണ്‍ വിളിച്ചപ്പോള്‍ പ്രതിയില്‍ നിന്ന് സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞ പൊലീസ് ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്താനുപയോഗിച്ച കത്തിയും പൊലീസ് കണ്ടെ
ടുത്തു.

 മരണം സ്ഥിരീകരിച്ചു

മരണം സ്ഥിരീകരിച്ചു

സംഭവ സ്ഥലത്തെത്തിയ പൊലീസ് തനൂജയുടെ മൃതദേഹം സിയോണ്‍ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു.

ഗാര്‍ഹിക പീഡനത്തിന് കേസ്

ഗാര്‍ഹിക പീഡനത്തിന് കേസ്

ബാന്ദ്രയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട തനൂജ. എട്ട് മാസം മുമ്പ് ഇവര്‍ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് കോടതിയുടെ പരിഗണനയിലാണ്.

കൊലയ്ക്ക് പിന്നില്‍!!

കൊലയ്ക്ക് പിന്നില്‍!!

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302ാം വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ ഞായറാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയില്‍ വിട്ടയച്ചു. സംഭവത്തിന് പിന്നിലുള്ള കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്.

English summary
Dr Babole runs a clinic in Jogeshwari east and lived with his wife and son in Kohinoor Towers, Matunga. On Sunday morning, he reportedly had a particularly nasty dispute with Tanuja at 6.30 in the morning that spiraled out of hand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X