• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹണിട്രാപ്പ് തട്ടിപ്പ് പാളിയപ്പോൾ കൊലപാതകം; മുംബൈയിലെ വജ്രവ്യാപാരിയുടെ മരണത്തിൽ വെളിപ്പെടുത്തൽ

  • By Desk

മുംബൈ: മഹാരാഷ്ട്രയിലെ രായ്ഗഡ് ജില്ലയിൽ കൊല്ലപ്പെട്ട വജ്രവ്യാപാരി രാജേശ്വർ ഉഡാനി ഹണിട്രാപ്പ് തട്ടിപ്പിന്റെ ഇരായായിരുന്നുവെന്ന് സംശയിക്കുന്നതായി പോലീസ്. കഴിഞ്ഞ ദിവസം കേസിൽ അറസ്റ്റിലായ മഹാരാഷ്ട്ര മന്ത്രിയുടെ സഹായിയായിരുന്ന സച്ചിൻ പവാറിനെയും സസ്പെൻഷനിലായ പോലീസ് കോൺസ്റ്റബിൾ ദിനേഷ് പവാറിനെയും ചോദ്യം ചെയ്ത് വരികയാണ്.

ദുരൂഹ സാഹചര്യത്തിൽ കാണാതായ വജ്രവ്യാപാരി രാജേശ്വറിന്റെ മൃതദേഹം റായ്ഗഡ് പൻവേലിലെ കാട്ടിൽ അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. രാജേശ്വറിന്റെ മരണവുമായി ബന്ധപ്പെട്ട് ഹിന്ദി ടെലിവിഷൻ സീരിയലുകളിലൂടെ പ്രശസ്തയായ ദേവൂലൂന ഭട്ടാചാര്യയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ ഇങ്ങനെ:

ദുരൂഹമരണം

ദുരൂഹമരണം

മുംബൈ ഘാട്കോപർ സ്വദേശിയായ രാജേശ്വർ ഉഡാനിയെ നവംബർ 28 മുതലാണ് കാണാതാകുന്നത്. അറസ്റ്റിലായ നടിയുൾപ്പെടെ നിരവധി പേരുമായി ഇയാൾക്ക് ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാജേശ്വറിനെ കാണാതാകുന്ന ദിവസം നടിയ്ക്കൊപ്പം ഇയാൾ യാത്ര ചെയ്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വിനോദ, വ്യവസായ മേഖലയിലെ പല സ്ത്രീകളുമായി ഇയാൾക്ക് അടുപ്പമുണ്ടായിരുന്നു. സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുന്നതിന് മന്ത്രിയുടെ സഹായിയായിരുന്ന സച്ചിൻ പവാറാണ് സഹായം ചെയ്തു വന്നത്.

 ഡ്രൈവറുടെ മൊഴി

ഡ്രൈവറുടെ മൊഴി

കാണാതായ ദിവസം ഉദാനി തന്നെ പാന്ത് നഗര്‍ മാര്‍ക്കറ്റിന് സമീപത്ത് ഇറക്കിവിടാനാണ് ആവശ്യപ്പെട്ടത് എന്ന് ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അവിടേക്ക് മറ്റൊരു വാഹനം വരികയും ഉദാനി അതില്‍ കയറി പോവുകയുമാണ് ഉണ്ടായതെന്നും ഡ്രൈവർ പറഞ്ഞു. വിക്രോലി ട്രാഫിക് പോലീസ് പോസ്റ്റിനടുത്താണ് അവസാനമായി ഉദാനിയെ കണ്ടത്.

 കാറിൽ ആറ് പേർ

കാറിൽ ആറ് പേർ

ഉദാനി ഉൾപ്പെടെ ആറ് പേരാണ് സംഭവ ദിവസം കാറിൽ ഉണ്ടായിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ ബോധ്യമായിട്ടുണ്ട്. സച്ചിനും ദിനേശും ചേർന്ന് ഒരു കേക്ക് വാങ്ങി നൽകിയിരുന്നു. ഇതിൽ മയക്ക് മരുന്ന് ചേർത്തിരുന്നോയെന്ന് പോലീസ് സംശയിക്കുന്നു. ദിനേശിന്റെയും സച്ചിന്റെയും മൊഴികളിൽ ചില വൈരുദ്ധ്യമുണ്ടെന്ന് പോലീസ് പറയുന്നു. ഇരുവരെയും ചോദ്യം വിശദമായി ചോദ്യം ചെയ്യണമെന്ന് പോലീസ് അറിയിച്ചു.

 ഹണിട്രാപ്പ്

ഹണിട്രാപ്പ്

ഹണിട്രാപ്പിലൂടെ പണം തട്ടാനുള്ള ശ്രമം പാളിയപ്പോൾ കൊലപാതകം നടത്തുകയായിരുന്നുവെന്ന സംശയത്തിലാണ് പോലീസ്. കൃത്യം നടത്തുമ്പോൾ സീരിയൽ താരം ഉൾപ്പെടെ നിരവധി പേരോട് സച്ചിൻ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനായി ഡിസംബർ 14 വരെ സച്ചിനെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

മകനൊപ്പം

മകനൊപ്പം

രാജേശ്വർ ഉദാനിയെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനിൽ എത്തിയപ്പോൾ സച്ചിനും ഇയാളെ അനുഗമിച്ചിരുന്നതായി പോലീസ് പറയുന്നു. ഡിസംബർ രണ്ടാം തീയി സീരിയൽ നടിയോടൊപ്പം സച്ചിൻ ഗുഹാവത്തിയിലേക്ക് കടന്നതോടെയാണ് പോലീസ് സച്ചിനെ സംശയിച്ച് തുടങ്ങുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ ഉദാനിയുടെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ചും സച്ചിനും നടിയുമായുള്ള അടുപ്പത്തെക്കുറിച്ചും പോലീസിന് ബോധ്യപ്പെടുകയായിരുന്നു.

 വിവാഹാഭ്യർത്ഥന

വിവാഹാഭ്യർത്ഥന

സച്ചിനുമായി ബന്ധമുണ്ടായിരുന്ന സീരിയൽ നടിയോട് ഉദാനി പ്രേമാഭ്യർത്ഥന നടത്തിയതാണ് സച്ചിനെ ചൊടിപ്പിച്ചതെന്നാണ് സൂചന. സുഹൃത്തുക്കളായ ദിനേഷും സച്ചിനും ചേർന്ന് നടിയുടെ പേരിൽ ഉദാനിയെ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്നും ഇതേ തുടർന്നുണ്ടായ തർക്കത്തിലാണ് കൊലപാതകം നടന്നതെന്നുമുള്ള നിഗമനത്തിലാണ് പോലീസ്

തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് കെസിആർ അഴിക്കുള്ളിലേക്ക്? കുരുക്കുമായി രേവന്ത് റെഡ്ഡി

ശബരിമലയില്‍ യാതൊരു പ്രശ്‌നവുമില്ല.... സമാധാന അന്തരീക്ഷമെന്ന് ഹൈക്കോടതി

English summary
Mumbai diamond merchant murder may have been a honey trap gone wrong, say police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X