കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവ ഡോക്ടറുടെ മരണം: അനസ്തേഷ്യ മരുന്ന് കുത്തിവെച്ചെന്ന് പോലീസ്, മാനസിക സമ്മര്‍ദ്ദം മൂലമെന്ന്!!

Google Oneindia Malayalam News

മുംബൈ: ആശുപത്രി ക്വാര്‍ട്ടേഴ്സില്‍ യുവവനിതാ ഡോക്ടര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുറിയില്‍ വെച്ച് അനസ്ത്യേഷ്യ മരുന്ന് കുത്തിവെക്കുകയായിരുന്നു. മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയിലെ ഡ‍ോക്ടറാണ് ആത്മഹത്യക്ക് ശ്രമിച്ച ഡോക്ടര്‍. ഡിപ്രഷന്‍ മൂലമാണ് 31 കാരിയായ ‍ഡോക്ടര്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. രുപാലി കല്‍കുന്ദ്രേയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അനസ്തേഷ്യ വിഭാഗം ഡോക്ടറാണ് രുപാലി.

രുപാലിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരണമടയുകയായിരുന്നു. അനസ്തേഷ്യ അമിത അളവില്‍ ശരീരത്തില്‍ ചെന്നതാണ് അപകടകരാണമെന്നാണ് പോലീസ് നല്‍കുന്ന വിവരം. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്. എന്നാല്‍ ക്വാര്‍ട്ടേഴ്സില്‍ നിന്ന് ആത്മഹത്യാക്കുറിപ്പോ മറ്റ് തെളിവുകളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

syringe

ആശുപത്രി വളപ്പിലെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് അബോധാവസ്ഥയിലാണ് ഡോക്ടറെ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് മുറിയില്‍ തിരിച്ചെത്തിയ ഭര്‍ത്താവാണ് ഡോക്ടറെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മുറി തുറക്കാതായതോടെ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറി തുറക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതേ ആശുപത്രിയിലെ ഡോക്ടറാണ് രുപാലിയുടെ ഭര്‍ത്താവ്. സംഭവത്തില്‍ അപകട മരണത്തില്‍ കേസ് രജിസ്റ്റര്‍ പോലീസ് കേസ് അന്വേഷിച്ച് വരികയാണ്. മാനസിക സമ്മര്‍ദ്ദത്തിന് ഇവര്‍ ചികിത്സ തേടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

English summary
A 31-year-old resident doctor of the Tata memorial hospital in Parel allegedly committed suicide by taking an overdose of anaesthetic injection at the hospital's quarters on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X