കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെയ്‌സ്ബുക്കില്‍ ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തി, മത വികാരം വ്രണപ്പെടുത്തി, മുംബൈയില്‍ ഡോക്ടര്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

മുംബൈ: ഫെയ്‌സ്ബുക്കില്‍ ഹുന്ദു വിരുദ്ധ പരാമര്‍ശം നടത്തിയ ഹോമിയോ ഡോക്ടര്‍ അറസ്റ്റിലായി. ഡോ.സുനില്‍ കുമാര്‍ നിഷാദ് എന്ന ഹോമിയോപ്പതി ഡോക്ടറെയാണ് വിക്രോലിയിലെ പാര്‍ക്ക്‌സൈറ്റ് പോലീസ് അറസ്റ്റ് ചെയ്തത്. രവിന്ദ്ര തിവാരി എന്നയാളിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കഴിഞ്ഞ രണ്ട് ദിവസമായി നിഷാദിനായി പോലീസ് തിരച്ചില്‍ നടത്തുകയായിരുന്നു.

<strong>'വെളുക്കാന്‍ തേച്ചത് വെള്ളപ്പാണ്ടായി, ലിപ്സ്റ്റിക്കും നെയിൽ പോളീഷും വരെ'.. പരിഹാസവുമായി ജയശങ്കര്‍ </strong>'വെളുക്കാന്‍ തേച്ചത് വെള്ളപ്പാണ്ടായി, ലിപ്സ്റ്റിക്കും നെയിൽ പോളീഷും വരെ'.. പരിഹാസവുമായി ജയശങ്കര്‍

കഴിഞ്ഞ ഒരു മാസമായി ഫെയ്‌സ്ബുക്കില്‍ നിരവധി പോസ്റ്റുകള്‍ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തി ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ഇന്ത്യന്‍ ശിക്ഷ നിയമം 295 വകുപ്പ് എ പ്രകാരം ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയ കേസിലാണ് അറസ്്റ്റ്. മുംബൈ യൂണിവേഴ്‌സിറ്റി ഫോര്‍ട്ട് ക്യാംപസിനടുത്ത് വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Facebook

കഴിഞ്ഞ രണ്ട് വര്‍ഷമായി ഹിന്ദുക്കള്‍ക്കെതിരായും ബ്രാഹ്മണര്‍ക്കെതിരായും ഇയാള്‍ പോസ്റ്റുകള്‍ ചെയ്യാറുണ്ടെന്ന് പരാതി നല്‍കിയ രവീന്ദ്ര തിവാരി വ്യക്തമാക്കി. ഇതിനെ കുറിച്ച് ഇയാളോട് പറഞ്ഞപ്പോള്‍ പരാതി ഉണ്ടെങ്കില്‍ പോലീസില്‍ പറയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് തുടര്‍ന്നതോടെയാണ് പോലീസില്‍ പരാതിപ്പെട്ടതെന്നും തിവാരി പറഞ്ഞു.

ഫെയ്സ്ബുക്കില്‍ 4500 ലധികം സുഹൃത്തുക്കളുള്ള നിഷാദ് കാലങ്ങളായി ഹിന്ദു വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നയാളാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടിങ് മെഷിനെതിരെയും പ്രഗ്യ സിങ് ഠാക്കൂറിനെതിരെയും എല്ലാം ഇയാള്‍ ഫെയ്സ്ബുക്ക് പോസ്റ്റ് ചെയ്യ്തിരുന്നു,

English summary
Mumbai doctor arrested for anti Hindu facebook post, charged against Section 295 of IPC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X