Get Updates
Get notified of breaking news, exclusive insights, and must-see stories!

10 കോടിയുടെ കള്ളപ്പണം; പത്മഭൂഷണ്‍ ലഭിച്ച പ്രമുഖ ഡോക്ടര്‍ക്കെതിരെ സിബിഐ കേസ്

മുംബൈ: പത്ത് കോടി രൂപയുടെ അസാധുവാക്കിയ കറന്‍സി നോട്ടുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ സിബിഐ കേസെടുത്തു. പത്മഭൂഷണ്‍ അവാര്‍ഡ് ലഭിച്ച മുംബൈയിലെ ഡോ. സുരേഷ് അദ്വാനിക്കെതിരെയും മറ്റ് അഞ്ച് പേര്‍ക്കുമെതിരെയാണ് കേസ്. 2002ല്‍ പത്മശ്രീയും 2012ല്‍ പത്മുഭൂഷണും ലഭിച്ചിട്ടുണ്ട് അദ്വാനിക്ക്.

കേസിലുള്‍പ്പെട്ട നാലുപേര്‍ വൈദ്യനാഥ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രതിനിധികളാണ്. ബിജെപി എംപിയും മുന്‍ ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളുമായ പ്രീതി മുണ്ടെ ഡയറക്ടരായ ബാങ്കിന്റെതാണ് പിടിച്ചെടുത്ത പണമെന്നാണ് റിപ്പോര്‍ട്ട്. പണം കാറില്‍ കടത്തുമ്പോള്‍ പോലീസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു.

currency

സംഭവത്തില്‍ ഡോക്ടര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ബാങ്കിന്റെ കണക്കില്‍പ്പെടുന്ന പണമാണിതെന്നും മറ്റൊരു ബ്രാഞ്ചില്‍ കൊണ്ടുപോയി മടക്കിക്കൊണ്ടുവരുമ്പോഴാണ് പോലീസ് പിടികൂടിയതെന്നുമാണ് ബാങ്ക് അധികൃതരുടെ വാദം. എന്നാല്‍, പണത്തിന് കൃത്യമായ കണക്ക് കാണിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല.

ബാങ്കില്‍ നിക്ഷേപിച്ച ഡോക്ടറുടെ കളളപ്പണം വെളുപ്പിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിലായതെന്നാണ് റിപ്പോര്‍ട്ട്. രാജ്യം ആദരിച്ച ഒരു വ്യക്തിക്കെതിരെ കള്ളപ്പണക്കേസ് എടുത്തത് അതീവ ഗൗരവതരമാണെന്നാണ് റിപ്പോര്‍ട്ട്. വിശദമായ അന്വേഷണത്തിനുശേഷമാണ് ഡോക്ടര്‍ക്കെതിരെ കേസെടുത്തതെന്ന് സിബിഐ വക്താവ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+