Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയോട് പിണങ്ങി യുവാവ് കടലില്‍ ചാടി

Mumbai
മുംബൈ: ഭാര്യയോട് വഴക്കിട്ട യുവാവ് കടല്‍പ്പാലത്തില്‍ നിന്ന് ചാടി. മുംബൈയിലെ പരേല്‍ സ്വേദശിയായ രവി പിള്ള (35) ആണ് ഭാര്യയോട് വഴക്കിട്ട് തിങ്കളാഴ്ച (മാര്‍ച്ച 3) ന് കടല്‍പ്പാലത്തില്‍ നിന്ന് ചാടിയത്. ബാന്ദ്ര-വര്‍ളി കടല്‍പ്പാലത്തില്‍ നിന്നാണ് പുലര്‍ച്ചെ 4.30 ഓടെ യുവാവ് താഴേയ്ക്ക് ചാടിയത്. ഇയാളുടെ മൃതദേഹം ഇത് വരെയും കണ്ടെത്തിയിട്ടില്ല.

തന്റെ മദ്യപാന ശീലത്തെ ഭാര്യയും സഹോദരനും ചോദ്യം ചെയ്തതിനാണ് പഞ്ചനക്ഷത്ര ഹോട്ടലില ജീവനക്കാരനായിരുന്നു രവി. മദ്യപാനം കാരണം ഇയാള്‍ക്ക് ഹോട്ടലിലെ ജോലിയും നഷ്ടമായി. 2013 ല്‍ തന്നെ മൂന്ന് നാല് ജോലികള്‍ ഇയാള്‍ക്ക് നഷ്ടമായിരുന്നു.

ഭാര്യയുമായി വഴക്കിട്ട് ഇയാള്‍ പുലര്‍ച്ചെ മൂന്നരയോട് കൂടി വീട് വിട്ടു. ഒരു ടാക്‌സി പിടിച്ചാണ് ഇയാള്‍ കല്‍പ്പാലത്തിലേക്ക് പോയത്. ഡ്രൈവര്‍ക്ക് ആയിരം രൂപ നല്‍കിയ ശേഷം കടല്‍പ്പാലത്തിലേക്ക് പോയി താഴേയ്ക്ക് ചാടുകയായിരുന്നു. ചാടുന്നതിന് മുന്‍പ് ഇയാള്‍ ഭാര്യയെ ഫോണില്‍ വിളിയ്ക്കുകയും താന്‍ അവരെ ഒരുപാട് സ്‌നേഹിയ്ക്കുന്നുണ്ടെന്ന് പറയുകയും ചെയ്തു.

രവി കടലിലേക്ക് ചാടാന്‍ പോവുകയാണെന്ന് മനസിലാക്കിയ ഡ്രൈവര്‍ ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഡ്രൈവര്‍ പൊലീസിനെ വിവരമറിയിച്ചു. യുവാവിന്റെ മൃതദേഹം തിരഞ്ഞെങ്കിലും ഇതുവരെയും ലഭിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+