മുംബൈയില്‍ നാലംഗ കുടുംബം ജീവനൊടുക്കി, ആത്മഹത്യാ ദൃശ്യങ്ങള്‍ വീഡിയോയില്‍
മുംബൈ: മുംബൈയില്‍ നാലംഗ കുടുംബം ജീവനൊടുക്കി. ആത്മഹത്യയുടെ ദ്യശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിക്കൊണ്ടാണ് ഈ നാലംഗ കുടുംബം ജീവനൊടുക്കിയത്.
അഞ്ചു ദിവസം മുമ്പാണ് മുംബൈ വെസ്‌റ് അന്ധേരിയില്‍ ഒരു കുടുംബത്തിലെ നാലു പേരെ ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.

അന്ധേരിയിലെ സഹോദങ്ങളായ ബര്‍ത്തി പാല്‍(25) സോംനാഥ് കാര്‍ത്തിക് പാല്‍(20), അമ്മ ശിഖ പാല്‍. ഇവരുടെ രണ്ടാം അച്ഛനായ മനോജ് അജിത് കുമാര്‍ പട്ടേല്‍ എന്നിവരാണ് ആത്മഹത്യ ചെയ്തത്.
ആത്മഹത്യ സംബന്ധിച്ച അന്വേഷണം നടത്തുന്നതിനിടെയാണു ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചത്. ജീവനൊടുക്കാനുള്ള കാരണവും വീഡിയോയില്‍ പറയുന്നുണ്ട്. പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ടിങ്കു സിംഗ് എന്നയാള്‍ പീഡിപ്പിച്ചതാണു ജീവനൊടുക്കാന്‍ കാരണമായി ചൂട്ടിക്കാട്ടുന്നത് മൊബൈല്‍ ഫോണിലാണ് ഇവ ചിത്രീകരിച്ചിരിക്കുന്നത്.












Click it and Unblock the Notifications