കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ചിത്രം ഇന്ത്യന്‍ ചലച്ചിത്രമേളയില്‍ നിന്ന് നീക്കിയത്, ഭീഷണിയെത്തുടര്‍ന്ന്!!!

പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ത്യന്‍ ചലച്ചിത്രോത്സവത്തില്‍ നിന്ന് പാക് സിനിമ ഒഴിവാക്കി.

  • By Sandra
Google Oneindia Malayalam News

മുംബൈ: പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ത്യന്‍ ചലച്ചിത്രോത്സവത്തില്‍ നിന്ന് പാക് സിനിമ ഒഴിവാക്കി. സിനിമാ പ്രദര്‍ശനം തടസ്സപ്പെടുത്തുമെന്ന ഭീഷണിയുമായി ഒരു എന്‍ജിഒ രംഗത്തെത്തിയതോടെയാണ് 1959ലെ ക്ലാസിക് ചിത്രമായ ജാഗോ ഹുവാ സവേര ചലച്ചിത്രോത്സവത്തില്‍ നിന്ന് ഒഴിവാക്കിയത്. സംഘര്‍ഷ് എന്ന എന്‍ജിഒ ആണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയത്.

ജിയോ മാമി 18ാമത് മുംബൈ ചലച്ചിത്രോത്സവത്തില്‍ നിന്നാണ് ചിത്രം മാറ്റി നിര്‍ത്തിയത്. 1960ലെ ഓസ്‌കാര്‍ പട്ടികയില്‍ ഇടംപിടിച്ച ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നത് ഉചിതമല്ലെന്നാണ് സംഘടന ഉന്നയിക്കുന്ന വാദം. മേളയില്‍ ക്ലാസിക് വിഭാഗത്തിലാണ് ചിത്രം ഉള്‍പ്പെടുത്തിയിരുന്നത്. ഉറിയിലെ സൈനിക ഇന്ത്യന്‍ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് പാക് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യ പാകിസ്താനോട് സ്വീകരിക്കുന്ന നിലപാടുകളുടെ ബാക്കിപത്രമാണ് ചിത്രം ബഹിഷ്‌കരിക്കാനുള്ള തീരുമാനവും.

ban

നേരത്തെ ഇന്ത്യയില്‍ പാക് താരങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഉറി ഭീകരാക്രമണത്തില്‍ പാക് താരങ്ങള്‍ അപലപിച്ചില്ലെന്ന് കാണിച്ച് നവനിര്‍മ്മാണ്‍ സേനയും പാക് താരങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

English summary
Mumbai film fest drops Pakistani movie after threat.1959 classic Jago Hua Savera banned from Jio Mami 18th Mumbai Film Festival.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X