മുംബൈ ഫ്ളാറ്റ് കേസില്‍ കങ്കണക്ക് തരിച്ചടി; കടുത്ത നിയമലംഘനമെന്ന് കോടതി
മുംബൈ: സ്വന്തം ഫ്ളാറ്റ് പൊളിക്കുന്നതിനെതിരെ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും ബോളിവുഡ് നടിയായ കങ്കണ റണാവത്തും തമ്മില്‍ നടത്തുന്ന നിയമ പോരാട്ടത്തില്‍ കങ്കണക്ക് തിരിച്ചടി. ഖാന് മേഖലയിലുള്ള മൂന്ന് ഫ്ളാറ്റുകള്‍ ഒരുമിച്ച് ചേര്‍ത്തതിലൂടെ കടുത്ത നിയലംഘനമാണ് നടി നടത്തിയിരിക്കുന്നതെന്ന് കോടതി ഉത്തരവിട്ടു. അധികൃതര്‍ അനുമതി നല്കിയ പ്ലാന്‍ പൂര്‍ണമായും ലംഘിക്കപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി. കെട്ടിടം പൊളിച്ചു മാറ്റാനുള്ള മംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനത്തിനെതിരെ കങ്കണ നല്കിയ ഹര്‍ജി കോടതി തള്ളി.
ഖാര് മേഖലയില്‍ 16 നില കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ മൂന്ന് ഫ്ളാറ്റുകളാണ് കങ്കണക്കുള്ളത്. ഇത് മൂന്നും കൂട്ടിച്ചര്‍ത്ത് ഒന്നാക്കുകയായിരുന്നു. ഫാളറ്റുകള് ഒന്നാക്കിയതിലൂടെ നല്‍കിയിരിക്കുന്ന പ്ളാന്‍ പൂര്‍ണമായും ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് ജഡ്ജി എസ്എല്‍ ചവാന് ഉത്തരവില്‍ വ്യക്തമാക്കി. ഇത് നിയമലംഘനം ആണെന്നും നിര്‍മാണത്തിന് മുന്‍പ് അധികൃതരുടെ അനുമതി വാങ്ങണമായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.
2018ലാണ് ഖാന് ഫ്്ളാറ്റിലെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ മുംബൈ കോര്പ്പറേഷന് കങ്കണക്ക് നോട്ടീസ് നല്‍കിയത്. കെട്ടിടം പഴയ പടിയായി നിലനിര്‍ത്തിയില്ലെങ്കില്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ച് നീക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് കങ്കണ കോടതിയില്‍ എത്തിയത്. വിശദമായ വാദം കേട്ട കോടതി കങ്കണയുടെ ഹര്‍ജി തള്ളുകയായിരുന്നു.
സെപ്റ്റംബര്‍ 9ന് പാലഹില്സിലെ കങ്കണയുടെ ബംഗ്ലാവിന്റെ ഭാഗങ്ങള്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് പൊളിച്ച് നീക്കിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നടപടി അനധികൃതമാണെന്ന് പിന്നീട് കോടതി വ്യക്തമാക്കി. സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ കങ്കണ രൂക്ഷ വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് ബംഗ്ലാവ് പൊഴിക്കാന്‍ കോര്പ്പറേഷന് നീക്കം നടത്തിയത്.