കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയ്ക്ക് കൈത്താങ്ങായി ഓലയും യൂബറും: സൗജന്യ യാത്രയും കാര്‍ പൂളിംഗും!

വീട്ടിലെത്താനാവാതെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കാണ് കൈത്താങ്ങാവുക

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് ജനജീവിതം ദുസ്സഹമായതോടെ സൗജന്യ യാത്രയുമായി ഓലയും യൂബറും. 2005ന് ശേഷം സംസ്ഥാനത്ത് ലഭിച്ച മഴയില്‍ മുംബൈ സ്തംഭിച്ചതോടെയാണ് സൗജന്യ യാത്രവും കാര്‍ പൂളിംഗ് സേവനങ്ങളുമുള്‍പ്പെടെ ഓലയും യൂബറും വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സാധാരണ ബുക്കിംഗ് രീതിയില്‍ മാറ്റം വരുത്തിയ കമ്പനികള്‍ വീട്ടിലെത്താനാവാതെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കാണ് കൈത്താങ്ങാവുക.

മുംബൈ, താനെ എന്നിവിടങ്ങളിലായാണ് അ‍ഞ്ച് പേരാണ് മഴയെത്തുടര്‍ന്ന് ഇതുവരെ മരിച്ചത്. മഴ കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ട്വീറ്റില്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത 24 മണിക്കൂര്‍ 48 മണിക്കൂര്‍ വരെ മുംബൈയില്‍ ശക്തമായ മഴയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മുംബൈയുടെ പല ഭാഗങ്ങളിലും 300 എംഎം വരെ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.

 യൂബര്‍ പൂള്‍

യൂബര്‍ പൂള്‍

ക്യാബ് സേവനദാതാക്കളായ യൂബര്‍ യൂബര്‍ പൂള്‍ എന്ന പേരിലാണ് പ്രളയത്തിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിയവര്‍ക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്യുന്നത്. വീട്ടിലെത്താന്‍ മുംബൈക്കാരെ സഹായിക്കുന്നതിനാണ് സര്‍വ്വീസ്. യൂബര്‍ സേവനം ആവശ്യമുള്ളവര്‍ "MUMBAIRAINS"എന്ന പ്രോമോ കോഡ് ഉപയോഗിച്ചാണ് ക്യാബ് ബുക്ക് ചെയ്യേണ്ടത്. ആപ്പില്‍ പേയ്മെന്‍റ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുന്നതോടെ ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യ യാത്രയ്ക്കുള്ള സൗകര്യമൊരുങ്ങും.

 ഓലെ ക്യാബില്‍

ഓലെ ക്യാബില്‍

രാജ്യത്തെ ഏറ്റവും വലിയ ക്യാബ് സേവനദാതാക്കളായ ഓല യാത്രക്കുള്ള ബുക്കിംഗ് അവസാനിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. പോവൈ വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേ വഴി ഹിരന്ദണി- ഭയാന്ദര്‍, ഭയാന്ദര്‍ വഴി ബാന്ദ്ര- കുര്‍ള കോംപ്ലക്സ്, ജെവി എല്‍ആര്‍- ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേ വഴി ആഭ്യന്ത വിമാനത്താവളം, ലോവര്‍ പാരലല്‍ റോഡ് എന്നിങ്ങനെയാണ് ഓല സര്‍വ്വീസ് നടത്തുന്ന റൂട്ടുകളില്‍ ചിലത്.

 സര്‍ജ് പ്രൈസിംഗ് ഒഴിവാക്കി

സര്‍ജ് പ്രൈസിംഗ് ഒഴിവാക്കി

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ വീടുകളിലെത്തിക്കാന്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് വ്യക്തമാക്കിയ കമ്പനി ആവശ്യക്കാരുടെ എണ്ണം കണക്കിലെടുത്ത് സര്‍ജ് പ്രൈസിംഗ് സംവിധാനം എടുത്തുനീക്കിയിട്ടുണ്ട്. എന്നാല്‍ ദൂരയാത്രകള്‍ക്ക് ക്യാബ് സര്‍വ്വീസ് ഇല്ലെന്നും ഇരു കമ്പനികളും വ്യക്തമാക്കിയിട്ടുണ്ട്.

 മഴ ഒരാഴ്ചത്തേയ്ക്ക്

മഴ ഒരാഴ്ചത്തേയ്ക്ക്

ശനിയാഴ്ച തുടങ്ങിയ മഴ ഒരാഴ്ച നീണ്ടുനിന്നേക്കുമെന്നും 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്നുമാണ് കാലാവസ്ഥാ വിദഗ്ദര്‍ വ്യക്തമാക്കിയിട്ടുള്ളത്. മഴ നിര്‍ത്താതെ പെയ്യുന്നതുമൂലം വെള്ളപ്പൊക്കവും വെള്ളക്കെട്ടുകളും രൂപപ്പെട്ടതും മരം കടപുഴകി വീണിട്ടുള്ളതും മുംബൈയില്‍ ജനജീവിതം ദുസ്സഹമാക്കിത്തീര്‍ത്തിട്ടുണ്ട്.

ഭക്ഷണവും താമസവും

ഭക്ഷണവും താമസവും

മഴമൂലം നഗരത്തിലെ ഓഫീസുകളില്‍ കുടുങ്ങിപ്പോയവര്‍ക്ക് കമ്പനികള്‍ തന്നെ താമസവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. നഗരത്തില്‍ കുടുങ്ങിപ്പോയവര്‍ക്ക് അഭയവും ഭക്ഷണവും നല്‍കി നഗരവാസികളും സഹായമൊരുക്കുന്നുണ്ട്.

English summary
Uber and Ola have announced free rides and other concessions in Mumbai as the financial hub of the country witnesses the heaviest rainfall since 2005. The heavy monsoon rains have paralysed the transportation system in and around Mumbai, with some roads hit by inches of flood.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X