Get Updates
Get notified of breaking news, exclusive insights, and must-see stories!

സെപ്റ്റംബറിലെ ആദ്യ 4 ദിവസം മുംബൈയില്‍ ലഭിച്ചത് 499 മില്ലിമീറ്റര്‍ മഴ; തടാകങ്ങള്‍ 98 ശതമാനവും നിറഞ്ഞു

മുംബൈ: സെപ്തംബര്‍ മാസം കനത്ത മഴയോടെയാണ് മുംബൈയില്‍ ആരംഭിച്ചത്. സെപ്റ്റംബര്‍ 1 മുതല്‍ 4 (രാത്രി 8.30 ) വരെ വെറും നാല് ദിവസത്തിനുള്ളില്‍ നഗരത്തില്‍ 499 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ജൂണ്‍ ഒന്നിന് ശേഷം ഈ സീസണില്‍ ലഭിച്ച ആകെ മഴയുടെ 3000 മില്ലിമീറ്റര്‍ മാര്‍ക്ക് ബുധനാഴ്ച നഗരം മറികടന്നു. ബുധനാഴ്ച രാവിലെ 8.30 മുതല്‍ രാത്രി 8.30 വരെ 12 മണിക്കൂര്‍ ഇടവിട്ട് സാന്റാക്രൂസില്‍ 217 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. അതേസമയം കൊളാബ നിരീക്ഷണാലയത്തില്‍ 71 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.

ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ ബുധനാഴ്ച രാവിലെ 8.30 വരെ 24 മണിക്കൂര്‍ ഇടവേളയില്‍ സാന്റാക്രൂസില്‍ 118 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയപ്പോള്‍ കൊളാബ നിരീക്ഷണാലയത്തില്‍ 122 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ഐഎംഡിയുടെ കണക്കനുസരിച്ച് സെപ്റ്റംബര്‍ മാസത്തില്‍ മുംബൈയില്‍ ലഭിക്കുന്ന ശരാശരി മഴ 327.1 മിമി ആണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുഴുവന്‍ മുംബൈയില്‍ ലഭിച്ചത് 73.1 മില്ലിമീറ്റര്‍ മഴ മാത്രമാണ്. 1954 ല്‍ മുംബൈയില്‍ 920 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.

rain222133-156

മുംബൈയില്‍ മാത്രമല്ല എംഎംആര്‍ പ്രദേശത്തെ മറ്റ് പല പട്ടണങ്ങളിലും ഇത്തവണ നല്ല മഴക്കാലമാണ് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും പ്രധാനമായി ഇപ്പോള്‍ മുംബൈയിലും എംഎംആര്‍ മേഖലയിലും വെള്ളം വിതരണം ചെയ്യുന്ന എല്ലാ തടാകങ്ങളിലും ഏകദേശം 98 ശതമാനം വെള്ളം ലഭ്യമാണ്.

ഒക്ടോബര്‍ 1 ന് ഈ തടാകങ്ങള്‍ 100% വരെ ശേഷിയുണ്ടെങ്കില്‍ അടുത്ത മണ്‍സൂണ്‍ വരെ മുംബൈക്കാര്‍ക്ക് മതിയായ വെള്ളം ലഭിക്കുമെന്ന് ഉറപ്പാണെന്ന് പ്രവചന വിദഗ്ധന്‍ രാജേഷ് കപാഡിയ പറയുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി കാലാവസ്ഥാ പ്രവചനരംഗത്ത് തുടരുന്ന രാജേഷ് കപാഡിയ, ജനപ്രിയ കാലാവസ്ഥാ ബ്ലോഗായ വാഗറീസ് ഓഫ് വെതറിന്റെ സ്ഥാപകന്‍ കൂടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+