കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരമേറിയ ഇമാന്‍ മുംബൈയോട് വിടപറഞ്ഞു; ഇനി യൂസഫലിയുടെ മരുമകന്റെ ആശുപത്രിയില്‍

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്ത്രീയായി കരുതപ്പെട്ടിരുന്ന ഈജിപ്ത് സ്വദേശി ഇമാന്‍ അഹമ്മദ് ഒടുവില്‍ ചികിത്സ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് മുംബൈ സൈഫീ ആശുപത്രിയോട് വിടപറഞ്ഞു. പ്രമുഖ മലയാളി വ്യവസായി യൂസഫലിയുടെ മരുമകന്‍ ഡോ. ഷംസീര്‍ വയലിന്റെ അബുദാബിയിലെ ആശുപത്രിയിലേക്കാണ് ഇമാന്‍ തുടര്‍ചികിത്സയ്ക്കായി എത്തിയത്.

മുംബൈ അന്താരാഷ്ട്ര വിമാനത്തില്‍ നിന്നും പ്രത്യേക കാര്‍ഗോ എയര്‍ക്രാഫ്റ്റിലായിരുന്നു ഇമാന്റെ യാത്ര. പ്രത്യക എയര്‍ ആംബുലന്‍സ് വഴിയാണ് ഇവരെ സൈഫീ ആശുപത്രിയില്‍ നിന്നും മുംബൈ വിമാനത്താവളത്തിലെത്തിച്ചത്. ഫിബ്രുവരി 11നാണ് ഇമാന്‍ മുംബൈയിലെത്തിയത്. മാര്‍ച്ചില്‍ ബാരിയാട്രിക് സര്‍ജറിക്ക് വിധേയായ ഇവരുടെ ഭാരം 500ല്‍ നിന്നും പകുതിയോളം കുറഞ്ഞെന്നാണ് ആശുപത്രിയുടെ വാദം.

eman-collage

എന്നാല്‍, ഇമാന്റെ ഭാരം കുറഞ്ഞെന്ന ഡോക്ടര്‍മാരുടെ അവകാശവാദം തെറ്റാണെന്ന് ഇമാന്റെ സഹോദരി പറഞ്ഞതോടെ ആശുപത്രിയിലെ തുടര്‍ചികിത്സ അധികൃതര്‍ നിഷേധിക്കുകയായിരുന്നു. പിന്നീട് ഷംസീര്‍ വയലില്‍ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്തതോടെ അവരെ അബുദാബിയില്‍ ചികിത്സിക്കാന്‍ തീരുമാനിച്ചു.

മുംബൈ സൈഫീ ആശുപത്രിയിലും ഇമാന് സൗജന്യമായാണ് ചികിത്സ നല്‍കിയിരുന്നത്. ഇവരെ ഈജിപ്തില്‍ നിന്നും ഇന്ത്യയിലെത്തിക്കാന്‍മാത്രം ഏകദേശം 85 ലക്ഷത്തോളം രൂപ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്.

English summary
Mumbai goodbye; Egyptian woman Eman Ahmed fly to Abu Dhabi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X