Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ; ഇന്ത്യയുടെ ഇന്റര്‍നെറ്റ് തലസ്ഥാനം

മുംബൈ: രാജ്യത്ത് ഏറ്റവും അധികം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഉള്ളത് സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെന്ന് റിപ്പോര്‍ട്ട്. 1.2 കോടി ആളുകളാണ് മഹാനഗരത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഇന്ത്യയുടെ സര്‍വ്വേ പറയുന്നു.

താനെ, നേവി മുംബൈ തുടങ്ങിയ കേന്ദ്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയപ്പോഴാണ് മുംബൈ പട്ടികയില്‍ ഒന്നാമതെത്തിയത്. എണ്‍പത് ലക്ഷം ഇന്റര്‍നെറ്റ് ഉപഭോക്താക്കളുമായി തലസ്ഥാന നഗരമായ ദില്ലി പട്ടികയില്‍ രണ്ടാമതാണ്. ചെന്നൈ (45 ലക്ഷം), കൊല്‍ക്കത്ത (44 ലക്ഷം) എന്നിങ്ങനെയാണ് ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ മറ്റ് മഹാനഗഗരങ്ങളുടെ നില.

internet

ഐ ടി നഗരമായ ബാംഗ്ലൂര്‍ പട്ടികയില്‍ ആറാം സ്ഥാനത്ത് മാത്രമാണ് എന്നതാണ് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്റെ കണക്കുകള്‍ പറയുന്നത്. 38 ലക്ഷമാണത്രെ ബാംഗ്ലൂരിലെ നെറ്റിസണ്‍മാരുടെ എണ്ണം. 28 ലക്ഷവുമായി അഹമ്മദാബാദും 27 ലക്ഷവുമായി പുനെയും യഥാക്രമം ഏഴും എ്ട്ടും സ്ഥാനങ്ങളിലുണ്ട്.

മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് സാധാരണയായതാണ് ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ കാര്യത്തില്‍ ഇത്രമാത്രം വര്‍ദ്ധനവ് ഉണ്ടാകാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നേരത്തെ ഇന്റര്‍നെറ്റ് ഉപയോഗിച്ചവര്‍ അത് നിര്‍ത്തുന്നില്ല എന്ന് മാത്രമല്ല, പുതുതായി നിരവധി പേര്‍ നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങുന്നുമുണ്ട്. വരും വര്‍ഷങ്ങളിലും നെറ്റിസന്‍മാരുടെ എണ്ണം മുകളിലേക്ക് തന്നെയായിരിക്കും - ഐഎഎംഎഐ അസോസിയേറ്റ് വൈസ് പ്രസിഡണ്ട് നീലോത്പല്‍ ചക്രവര്‍ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+