ഇരട്ടസഹോദരിമാര്‍ക്ക് ഒരു വരന്, പുതുമോടി മാറും മുന്‍പെ ട്വിസ്റ്റ്.., വരനെതിരെ പൊലീസ് കേസ്; സംഭവം ഇങ്ങനെ
മുംബൈ: കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ ആരേയും അമ്പരപ്പിക്കുന്ന ഒരു വിവാഹം നടന്നത്. ഒരു യുവാവ് ഇരട്ട സഹോദരിമാരെ വിവാഹം ചെയ്ത സംഭവമായിരുന്നു ഇത്. ബാല്യകാല സുഹൃത്തായ യുവാവിനെ ആണ് ഇരട്ടസഹോദരിമാരും എഞ്ചിനീയര്‍മാരുമായ റിങ്കിയും പിങ്കിയും വിവാഹം ചെയ്തത്. എല്ലാവരും വളരെ അത്ഭുതത്തോടെ ആണ് ഇവരുടെ വിവാഹ വാര്‍ത്ത ശ്രവിച്ചത്.
കുടുംബാംഗങ്ങളുടെ സമ്മതത്തോടെയായിരുന്നു റിങ്കിയും പിങ്കിയും ബാല്യകാല സുഹൃത്തായ അതുല്‍ ഉത്തം അവ്താഡെയെ വിവാഹം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ഈ വിവാഹത്തില്‍ ഒരു വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. അതുല്‍ ഉത്തം അവ്താഡെയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് അക്ലുജ് പൊലീസ്. മാലേവാഡിയില്‍ നിന്നുള്ള രാഹുല്‍ ഫൂലെ എന്നയാള്‍ പൊലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. സംഭവം ഇങ്ങനെയാണ്...

ഇരട്ട സഹോദരിമാരായ റിങ്കിയുടേയും പിങ്കിയുടേയും പഠനവും ജോലിയും എല്ലാം ഒരുമിച്ചായിരുന്നു. എവിടെ പോകേണ്ടി വന്നാലും ഒരുമിച്ച് തന്നെ. അങ്ങനെയാണ് വിവാഹക്കാര്യം വന്നപ്പോഴും ഒന്നിച്ച് ജീവിക്കാന്‍ സാധിക്കുന്ന തീരുമാനം ഇരുവരും കൈക്കൊണ്ടത്. രണ്ട് പേരേയും ഒരുമിച്ച് വിവാഹം കഴിക്കാന്‍ തയ്യാറുള്ള ഒരാളെ കണ്ടെത്തുക അല്പം ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു.

എന്നാല്‍ ഒടുവില്‍ ഇവര്‍ ബാല്യകാല സുഹൃത്തായ അതുല്‍ ഉത്തം അവ്താഡെയില് എത്തി. റിങ്കിയുടേയും പിങ്കിയുടേയും അമ്മയ്ക്ക് അസുഖം വന്നപ്പോള്‍ രണ്ട് സഹോദരിമാരും അതുലിന്റെ കാറിലായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നത്. ഈ സമയത്താണ് അതുലുമായി ഇവര്‍ കൂടുതല്‍ പരിചയപ്പെടുന്നത്. മുംബൈയിലെ ഒരു സ്വാകര്യ കമ്പനിയിലെ ഐ ടി എഞ്ചിനീയര്‍മാരാണ് റിങ്കിയും പിങ്കിയും.

കഴിഞ്ഞ ദിവസം അക്ലൂജ് ഗ്രാമത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും സാക്ഷിയാക്കിയാണ് റിങ്കിയും പിങ്കിയും അതുല്‍ ഉത്തം അവ്താഡെയെ വരണമാല്യം അണിയിച്ചത്. എന്നാല്‍ ഇപ്പോഴിതാ സംഭവത്തില്‍ ഒരു പുതിയ വഴിത്തിരിവ് രൂപപ്പെട്ടിരിക്കുകയാണ്. വിവാഹത്തിന്റെ പുതുമോടി കഴിയും മുന്‍പെ അതുല്‍ ഉത്തം അവ്താഡെ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

അക്ലുജ് പൊലീസ് ആണ് അതുല്‍ ഉത്തം അവ്താഡെയ്ക്കെതിരെ കേസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതുല്‍ ഉത്തം അവ്താഡെയുടെ വിവാഹം ബഹുഭാര്യാത്വമാണ് എന്നും അത് നിയമവിരുദ്ധമാണ് എന്നുമാണ് രാഹുല്‍ ഫൂലെ തന്റെ പരാതിയില്‍ പറയുന്നത്. രാഹുല്‍ ഫൂലെയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 494-ാം വകുപ്പ് പ്രകാരമുള്ള ബഹുഭാര്യാത്വ കുറ്റം ചുമത്തിയാണ് അതുല്‍ ഉത്തം അവ്താഡെ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിനോദ സഞ്ചാര മേഖലയില്‍ ആണ് അതുല്‍ ഉത്തം അവ്താഡെ ജോലി ചെയ്യുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത കാര്യം സോലാപൂര്‍ റൂറല്‍ പൊലീസ് സൂപ്രണ്ട് ഷിരിഷ് സര്‍ദേശ്പാണ്ഡെ സ്ഥിരീകരിച്ചിട്ടുണ്ട്. ഐ പി സി 494-ാം വകുപ്പ് ഭര്‍ത്താവോ ഭാര്യയോ ജീവനോടെയിരിക്കെ നിയമപ്രകാരം വിവാഹബന്ധം വേര്‍പെടുത്താതെ വീണ്ടും വിവാഹം കഴിക്കുന്നത് ഏഴ് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന തടവും പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്.

അതേസമയം കേസില്‍ ചില നിയമപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും കേസില്‍ അന്വേഷണം നടത്താന്‍ അനുമതി തേടുമെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബസവരാജ് ശിവ്പുജെ പറഞ്ഞു. പരാതി പ്രകാരം നോണ്‍-കോഗ്നിസബിള്‍ കേസ് ആണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത്തരം നോണ്‍-കോഗ്നിസബിള്‍ കേസുകളില്‍ പൊലീസുകാര്‍ക്ക് അന്വേഷണം ആരംഭിക്കാനും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനും കോടതിയുടെ അനുമതി ആവശ്യമാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications