കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരൂഹതകള്‍ നീങ്ങാതെ ജസ്റ്റിസ് ലോയയുടെ മരണം... കേസിന്‍റെ വാദം കേള്‍ക്കുന്നതില്‍ നിന്ന് മൂനു ജഡ്ജിമാര്‍ പിന്മാറി

  • By Desk
Google Oneindia Malayalam News

മുംബൈ: സിബിഐ ജഡ്ജി ബിഎച്ച് ലോറ വിഷം ഉള്ളില്‍ ചെന്ന് മരിച്ച കേസിന്‍റെ വാദം കേള്‍ക്കുന്നതില്‍ നിന്ന് ബോംബെ ഹൈകോടതിയിലെ മൂന്ന് ‍ജഡ്ജിമാര്‍ പിന്മാറി. ഷൊറാബുദ്ദീന്‍ ഷെയ്ഖിന്‍റെ വ്യാജ ഏറ്റുമുട്ടലിന്‍റെ വാദം കേള്‍ക്കുന്നതിനിടെയാണ് ലോറ റേഡിയോ ആക്ടീവ് ഐസോടോപ്പ് കൊണ്ട് മരിച്ചത്. ലോറയുടെ അപ്രതീക്ഷിതമായ മരണത്തെ തുടര്‍ന്ന് നാഗ്പൂര്‍ സ്വദേശിയായ സതീഷ് ഉകെ നല്കിയ പരാതിയുടെ വാദം കേള്‍ക്കുന്നതിന്‍ നിന്നാണ് ബോംബെ ഹൈകോര്‍ട്ട് ജഡ്ജമാര്‍ പിന്മാറിയത്. തിങ്കളാഴ്ച്ച ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന് മുന്‍പാകെയായിരുന്നു കേസിന്‍റെ വാദം കേള്‍ക്കുന്നത്.

<strong>ഞാനിതിൽ വീണുപോകും എന്ന് ആരും മോഹിക്കേണ്ടതില്ല; കവിത എന്റെ സ്ഥിരം തട്ടകമേയല്ല</strong>ഞാനിതിൽ വീണുപോകും എന്ന് ആരും മോഹിക്കേണ്ടതില്ല; കവിത എന്റെ സ്ഥിരം തട്ടകമേയല്ല

 വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി

വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി

നാഗ്പൂര്‍ ബെഞ്ചിലെ ജഡ്ജിമാരായ എസ്ബി ശുക്രെ,എസ്എം മോദക് എന്നിവരാണ് കേസിന്‍റെ വാദം കേള്‍ക്കുന്നതിന് തൊട്ടുമുന്‍പ് കേസിന്‍ നിന്നും പിന്മാറിയത്. ബുധനാഴ്ച വീണ്ടും കേസ് കോടതി മുമ്പാകെ വന്നു. ജസ്റ്റിസ്മാരായ പിഎന്‍ ദേശ്മുഖ്, സ്വപ്ന ജോഷി എന്നിവരാണ് വാദം കേള്‍ക്കേണ്ടിയിരുന്നത്. എന്നാല്‍ ജോഷിയും പിന്മാറുകയായിരുന്നു. മൂന്നു ജഡ്ജിമാരും പിന്മാറിയതിന് കാരണമൊന്നും തന്നെ വിശദീകരിച്ചില്ല. 2014 ഡിസംബര്‍ ഒന്നിനാണ് ബ്രിജി ഗോപാല്‍ ഹരികൃഷ്ണ ലോയ നാഗ്പൂരില്‍ വച്ച് ദൂരൂഹസാഹചര്യത്തില്‍ മരിച്ചത്. അന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ലോയയുടെ മരണം സ്വാഭാവികമാണെന്ന് പറഞ്ഞിരുന്നു.

 സ്വപ്ന ജോഷിയും പിന്മാറി

സ്വപ്ന ജോഷിയും പിന്മാറി


ലോയയുടെ മരണത്തില്‍ സംശയാസ്പദമായി ഒന്നുമില്ലെന്നും ഡോക്ടര്‍മാര്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്നും ജസ്റ്റിസ് ശുക്രെ മാധ്യമങ്ങളോട് പറഞ്ഞു. ജസ്റ്റിസ് മോദക് ലോയയുടെ കൂടെ നാഗ്പൂര്‍ രാജ് ഭവന്‍ ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്നു,ഒരു വിവാഹത്തിന് പങ്കെടുക്കാന്‍ പോയപ്പോഴാണ് ലോയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ സ്വപ്ന ജോഷി പിന്മാറിയതെന്തിന് എന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല.

 സംശയങ്ങള്‍ മാത്രം ബാക്കി !!

സംശയങ്ങള്‍ മാത്രം ബാക്കി !!

ബിജെപി പ്രസിഡണ്ട് അമിത് ഷാ നേരത്തെ തന്നെ ഷൊറാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടലില്‍ നിന്ന് ഒഴിവാക്കിയിരുന്നു, അമിത് ഷാ അറ്റോമിക് എനര്‍ജി ചെയര്‍മാന്‍ ആയ രതന്‍ കുമാര്‍ സിന്‍ഹയെ കാണാന്‍ ചെന്നതും തുടര്‍ന്ന് ലോയ റേഡിയോആക്ടീവ് വികരണമേറ്റ് മരണപ്പെട്ടതും സംശയം ഉണ്ടാക്കുന്നുവെന്ന് ലോയയുടെ മരണത്തില്‍ പരാതി നല്കിയയാള്‍ ആരോപിക്കുന്നു. ജില്ലാ ജഡ്ജിമാരായ പ്രകാശ് തോംബ്രെ, അഡ്വക്കറ്റ് ശ്രീകാന്ത് കണ്ഡല്‍കര്‍ എന്നിവര്‍ ലോയ റേഡിയോ ആക്ടീവ് സംയുക്തം കൊണ്ടാണ് മരണപ്പെട്ടതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇരുവരും ദൂരൂഹസാഹചര്യത്തില്‍ മരിച്ചത് സംശയത്തിന്‍റെ ആക്കം കൂട്ടുന്നു. സുപ്രീം കോടതിയില്‍ ഹര്‍ജി നല്കിയെങ്കിലും ലോയയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് തോന്നുന്നില്ലന്ന് കോടതി പറയുന്നു.

English summary
Mumbai High court Nagpur bench judges rescued themselves from hearing petition on CBI judge justuce BH Loya's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X