കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് പ്രതീക്ഷ കൊട്ടിയടച്ച് മുംബൈ ഹൈക്കോടതി, നേട്ടം ബിജെപിക്ക്

  • By
Google Oneindia Malayalam News

മുംബൈ: നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് മഹാരാഷ്ട്ര. ഇത്തവണ വിജയത്തില്‍ കുറഞ്ഞതൊന്നും സംസ്ഥാനത്ത് ബിജെപി പ്രതീക്ഷിക്കുന്നില്ല. ശിവസേനയുമായി സഖ്യത്തില്‍ തന്നെ മത്സരിക്കുമെന്ന് ബിജെപി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കം സഖ്യത്തിനുള്ളില്‍ ചെറിയ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഇത് നിയമസഭ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാനത്ത് കോണ്‍ഗ്രസ്.

<strong>രാജിവെച്ചവര്‍ 200 കടന്നു, രാജിവെയ്പ്പിക്കാനും സമരത്തിന് ഒരുക്കം? മുഖ്യമന്ത്രിമാരെ കാണാന്‍ രാഹുല്‍</strong>രാജിവെച്ചവര്‍ 200 കടന്നു, രാജിവെയ്പ്പിക്കാനും സമരത്തിന് ഒരുക്കം? മുഖ്യമന്ത്രിമാരെ കാണാന്‍ രാഹുല്‍

എന്നാല്‍ ബോംബെ ഹൈക്കോടതിയുടെ പുതിയ വിധി മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ബിജെപിക്ക് അനുകൂലമാക്കിയിരിക്കുകയാണ് കാര്യങ്ങള്‍. വിശദാംശങ്ങളിലേക്ക്

 സഖ്യമായി പക്ഷേ

സഖ്യമായി പക്ഷേ

ലോക്സഭ തിരഞ്ഞെടുപ്പില്‍ പരാജയം രുചിച്ചെങ്കിലും വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും സഖ്യത്തില്‍ മത്സരിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസും എന്‍സിപിയും. സഖ്യം സംബന്ധിച്ച അന്തിമ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രിയായ അശോക് ചവാന്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ബിജെപി-ശിവസേന സഖ്യത്തില്‍ വിള്ളല്‍ ഉണ്ടാക്കിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് കാര്യമായ മുന്നേറ്റങ്ങള്‍ നടത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍. എന്നാല്‍ മറാത്ത സംവരണ നിയമത്തിലെ മുംബൈ ഹൈക്കോടതി ഇടപെടല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് സംസ്ഥാനത്ത് സമ്മാനിച്ചിരിക്കുന്നത്.

 ഹൈക്കോടതി നടപടി

ഹൈക്കോടതി നടപടി

മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസ മേഖലകളിലും സര്‍ക്കാര്‍ ജോലികളിലും മറാത്താ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി കഴിഞ്ഞ ദിവസം ശരിവെച്ചു. അതേസമയം 16 ശതമാനം സംവരണം എന്നത് വിദ്യാഭ്യാസത്തിന് 12 ശതമാനവും സര്‍ക്കാര്‍ ജോലിയില്‍ 13 ശതമാനവും ആക്കി കോടതി കുറച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ പിന്നാക്ക വിഭാഗ കമ്മീഷനാണ് മറാത്തകള്‍ക്ക് 16 ശതമാനം സംവരണം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത്.

 ബിജെപിക്ക് നേട്ടം

ബിജെപിക്ക് നേട്ടം

കമ്മീഷന്‍ ആദ്യം നിര്‍ദ്ദേശിച്ചത് വിദ്യാഭ്യാസത്തിന് 12 ശതമാനവും, സര്‍ക്കാര്‍ ജോലിയില്‍ 13 ശതമാനവും എന്നായിരുന്നു. ഇതിനെതിരെ നിരവധി പേര്‍ കോടതിയെ സമീപിക്കുകയായിരുന്നു. മറാത്ത വിഭാഗത്തിന്‍റെ ഏറെ നാളെത്തെ ആവശ്യമാണ് ഇതോടെ നടപ്പാക്കപ്പെട്ടിരിക്കുന്നത്. ഫഡ്നാവിസ് സര്‍ക്കാരിന്‍റെ നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

 കോണ്‍ഗ്രസിനെ കൈവിട്ടു

കോണ്‍ഗ്രസിനെ കൈവിട്ടു

ഇത്രയും കാലം മറാത്തകള്‍ കോണ്‍ഗ്രസ്-എന്‍സി സഖ്യത്തിനൊപ്പമായിരുന്നു ഉറച്ച് നിന്നിരുന്നത്. എന്നാല്‍ സംവരണത്തോടെ സ്ഥിതി ഗതികള്‍ ആകെ മാറിയെന്ന് രാഷ്ട്രീയ നിരീക്ഷകനായ പ്രകാശ് പവാര്‍ പറഞ്ഞു. സംവരണ നീക്കം ബിജെപി-ശിവസേന സഖ്യത്തിനൊപ്പം നില്‍ക്കാന്‍ മറാത്തകളെ പ്രേരിപ്പിക്കും, പ്രകാശ് വ്യക്തമാക്കി. മറാത്ത നേതാവായ നരേന്ദ്ര പാട്ടീലും കോടതി വിധിയെ സ്വാഗതം ചെയ്ത് രംഗത്തെത്തി. പാട്ടീല്‍ ഈയിടെ ശിവസേനയില്‍ ചേര്‍ന്നിരുന്നു.

 പ്രതികരണം ഇങ്ങനെ

പ്രതികരണം ഇങ്ങനെ

അതേസമയം സംവരണ നീക്കത്തില്‍ പ്രതികരണവുമായി മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ചവാന്‍ രംഗത്തെത്തി. എന്‍സിപി-കോണ്‍ഗ്രസ് സഖ്യമാണ് സംവരണ നയം നടപ്പാക്കാന്‍ ഒരുങ്ങിയത്. മറാത്തകളുടെ ആവശ്യം ബിജെപി സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. എന്നാല്‍ സംവര​ണം ആവശ്യപ്പെട്ട് മറാത്തകള്‍ തെരുവില്‍ ഇറങ്ങിയതോടെയാണ് ബിജെപി സംവരണം നടപ്പാക്കാന്‍ ഒരുങ്ങിതെന്നും ചവാന്‍ പറഞ്ഞു.

<strong>കൈകോര്‍ത്ത് കോണ്‍ഗ്രസും എന്‍സിപിയും, ബിജെപിക്ക് തിരിച്ചടി, ശിവസേന സഖ്യം തുലാസില്‍</strong>കൈകോര്‍ത്ത് കോണ്‍ഗ്രസും എന്‍സിപിയും, ബിജെപിക്ക് തിരിച്ചടി, ശിവസേന സഖ്യം തുലാസില്‍

<strong>മുന്‍ ഉപമുഖ്യമന്ത്രി ബിജെപിയിലേക്ക്? രണ്ടും കല്‍പ്പിച്ച് അമിത് ഷാ, റാവുവിന്‍റെ നെഞ്ചില്‍ അടുത്ത ആണി</strong>മുന്‍ ഉപമുഖ്യമന്ത്രി ബിജെപിയിലേക്ക്? രണ്ടും കല്‍പ്പിച്ച് അമിത് ഷാ, റാവുവിന്‍റെ നെഞ്ചില്‍ അടുത്ത ആണി

English summary
Mumbai High court vedict regarding Maratha reservation will help BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X