17 കുട്ടികളെ ബന്ദികളാക്കി, മുൾമുനയിൽ മുംബൈ നഗരം, കെട്ടിടത്തിന് തീ വെക്കുമെന്ന് ഭീഷണി, പ്രതി വെടിയേറ്റ് മരിച്ചു
മുംബൈ: 17 കുട്ടികളെ ബന്ദികളാക്കി മുംബൈ നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി യുവാവ്. പൊവൈയിലാണ് സംഭവം. വെബ് സീരിസ് ഓഡിഷന് വേണ്ടി എന്ന പേരില്‍ വിളിച്ച് വരുത്തിയ കുട്ടികളേയും രണ്ട് മുതിര്‍ന്ന ആളുകളേയും ആണ് രോഹിത് ആര്യ എന്നയാൾ ഒരു മണിക്കൂറോളം ബന്ദികളാക്കിയത്. തുടര്‍ന്ന് ഇയാള്‍ ഒരു വീഡിയോ പുറത്ത് വിടുകയും ചെയ്തു. ചിലരുമായി തനിക്ക് സംസാരിക്കണമെന്നും അത് നടന്നില്ലെങ്കില്‍ കെട്ടിടത്തിന് തീ വെയ്ക്കും എന്നുമാണ് ഇയാള്‍ വീഡിയോയില്‍ ഭീഷണി മുഴക്കിയത്.
പിന്നാലെ മുംബൈ പോലീസ് സ്ഥലത്ത് എത്തി കുട്ടികള്‍ അടക്കം എല്ലാവരേയും സുരക്ഷിതമായി മോചിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനിടെ പോലീസിന്റെ വെടിയേറ്റ് പ്രതി മരണപ്പെട്ടു. വെടിയേറ്റ രോഹിത് ആര്യയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു . ഇയാള്‍ മാനസിക രോഗിയാണ് എന്നാണ് പോലീസ് പറയുന്നത്.
സംഭവം നടന്ന ആര്‍എ സ്റ്റുഡിയോയിലെ ജീവനക്കാരനാണ് രോഹിത ആര്യ. ഇയാള്‍ക്ക് ഒരു യൂട്യൂബ് ചാനലും ഉണ്ട്. ഏതാനും ദിവസങ്ങളായി ഈ സ്റ്റുഡിയോയില്‍ വെച്ച് ഇയാള്‍ കുട്ടികള്‍ക്ക് സിനിമയിലേക്ക് തിരഞ്ഞെടുക്കാന്‍ എന്ന പേരില്‍ ഓഡിഷന് നടത്തുന്നുണ്ടെന്ന് പരിസര വാസികള്‍ പറയുന്നു. ദിവസവും രാവിലെ പത്ത് മണി മുതല്‍ രാത്രി 8 വരെയായിരുന്നു ഓഡിഷന് നടന്ന് കൊണ്ടിരുന്നത്. നിരവധി രക്ഷിതാക്കള്‍ കുട്ടികളുമായി ഇവിടേക്ക് ഓഡിഷന് എത്തുകയും ചെയ്തിരുന്നു.

ഇന്ന് ഓഡിഷന് വേണ്ടി എത്തിയ നൂറോളം കുട്ടികളില്‍ 80 പേരെ ഇയാള്‍ തിരിച്ച് പോകാന്‍ അനുവദിക്കുകയും 17 കുട്ടികളെ സ്റ്റുഡിയോയില്‍ ബന്ദികളാക്കുകയുമായിരുന്നു. തുടര്‍ന്ന് പുറത്ത് വിട്ട വീഡിയോയില്‍ ഇയാള്‍ പറയുന്നത്, തനിക്ക് പണം ആവശ്യമില്ലെന്നും താനൊരു തീവ്രവാദി അല്ലെന്നുമാണ്. ചില കാര്യങ്ങള്‍ തനിക്ക് സംസാരിക്കുകയാണ് വേണ്ടത്. ആ പദ്ധതി പ്രകാരമാണ് കുട്ടികളെ ബന്ദികളാക്കിയിരിക്കുന്നത്.
താന്‍ ജീവനോടെ ഉണ്ടെങ്കില്‍ ആ പദ്ധതി താന്‍ നടപ്പാക്കുമെന്നും അല്ലെങ്കില്‍ മറ്റാരെങ്കിലും ചെയ്യുമെന്നും ഇയാള്‍ പറയുന്നു. എന്തെങ്കിലും തെറ്റായ നീക്കം തനിക്കെതിരെ ഉണ്ടായാല്‍ കെട്ടിടത്തിന് തീകൊളുത്തി മരിക്കും. കുട്ടികള്‍ക്കും ഉപദ്രവം ഉണ്ടാകും, അവര്‍ ട്രോമയിലാകും, അതിന് മുകളില്‍ വല്ലതും സംഭവിക്കുമോ എന്ന് തനിക്ക് പറയാനാകില്ല. സംഭവിച്ചാല്‍ അതിന് ഉത്തരവാദി താന്‍ ആകില്ല, മറിച്ച് തന്നെ ട്രിഗര്‍ ചെയ്യുന്നവരായിരിക്കും, വീഡിയോയില്‍ രോഹിത് പറയുന്നു.
#WATCH | Maharashtra: Visuals from the spot in Powai area of Mumbai where a man, identified as Rohit Arya, held a few children hostage demanding that he be allowed to speak to a few people.
— ANI (@ANI) October 30, 2025
The children were soon rescued by the Police and handed over to their guardians. The… pic.twitter.com/9W5iCLMOw9
തനിക്ക് പറയാനുളളത് പറഞ്ഞ് കഴിഞ്ഞ് പുറത്തേക്ക് വരും. താന്‍ തനിച്ചല്ല, കൂടെ ഇനിയും ആളുകളുണ്ട്. ആരെയും ഉപദ്രവിക്കാന്‍ തനിക്ക് ഉദ്ദേശമില്ലെന്നും തന്നെ പ്രകോപിപ്പിക്കരുത് എന്നും ഇയാള്‍ പുറത്ത് വിട്ട പറയുന്നു. തുടര്‍ന്ന് മുംബൈ പോലീസ് അതിവേഗത്തില്‍ സ്ഥലത്തേക്ക് എത്തുകയും സ്റ്റുഡിയോയുടെ ബാത്ത്റൂം വഴി അകത്തേക്ക് പ്രവേശിക്കുകയുമായിരുന്നു. രോഹിത് ആര്യനെ കീഴ്പ്പെടുത്തി മുഴുവന്‍ കുട്ടികളേയും സുരക്ഷിതമായി പുറത്തേക്ക് എത്തിച്ചു. സ്റ്റുഡിയോയില്‍ നിന്ന് എയര്‍ ഗണ്ണുകളും ചില രാസവസ്തുക്കളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഏകദേശം 15 വയസ്സ് പ്രായമുളള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് ബന്ദിയാക്കപ്പെട്ടത്.
മുഖ്യമന്ത്രിയുടെ മൈ സ്കൂള്‍ ബ്യൂട്ടിഫുള്‍ സ്കൂള്‍ ക്യാംപെയ്ന്റെ ഭാഗമായ പിഎല്‍സി സാനിറ്റേഷന്‍ മോണിറ്റര്‍ പദ്ധതിയില്‍ ജോലി ചെയ്തതിന്റെ കുടിശ്ശിക തുക തനിക്ക് ലഭിക്കാനുളളതായി രോഹിത് നേരത്തെ ആരോപിച്ചിരുന്നു. 2 കോടി രൂപയാണ് ഉത്തരവായതെങ്കിലും ജനുവരി 2024 മുതല്‍ തുക ലഭിച്ചിട്ടില്ല. തുടര്‍ന്ന് 2 തവണ ഇയാള്‍ ഉപവാസ സമരം നടത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ദീപക് കേസര്‍കര്‍ നേരിട്ട് ഉറപ്പ് തന്നിട്ട് പോലും അത് പാലിക്കപ്പെട്ടില്ലെന്ന് രോഹിത് ആര്യ ആരോപിച്ചിരുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications