കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോബസ്റ്റ് ട്രെൻഡ് മാറി... ഇനി പുഴുങ്ങിയ മുട്ട; രണ്ടെണ്ണത്തിന് 1700 രൂപ, പണക്കാരന്റെ വീട്ടിലെ കോഴിയോ?

Google Oneindia Malayalam News

Recommended Video

cmsvideo
രണ്ട് മുട്ടയ്ക്ക് 1700 രൂപ വാങ്ങി ഹോട്ടല്‍ കൊള്ള

റോബസ്റ്റ് ട്രെൻഡ് ഒക്കെ മാറി ഇപ്പോൾ പുഴുങ്ങിയ മുട്ടയാണ് ട്രൻഡ്. രണ്ട് പഴത്തിന് നികുതി അടക്കം 442 രൂപ വാങ്ങിയ സംഭവം വൻ വിവാദത്തിലായിരുന്നു. നടൻ രാഹുൽ ബോലായിരുന്നു ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ‌ പോസ്റ്റിട്ടിരുന്നത്. പഴങ്ങള്‍ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവയായിട്ടും അതിന് നികുതി ഈടാക്കിയതിനാണ് മാരിയറ്റ് എന്ന പഞ്ചനക്ഷത്ര ഹോട്ടൽ ബിൽ കൊടുത്തത്.

<strong>പുത്തുമലയില്‍ ദുരന്തത്തില്‍പ്പെട്ടത് എത്രപേര്‍? ആശയക്കുഴപ്പം തുടരുന്നു, കാണാതായ കാര്‍ കണ്ടെടുത്തില്ല</strong>പുത്തുമലയില്‍ ദുരന്തത്തില്‍പ്പെട്ടത് എത്രപേര്‍? ആശയക്കുഴപ്പം തുടരുന്നു, കാണാതായ കാര്‍ കണ്ടെടുത്തില്ല

സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ചണ്ഡീഗഢിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കുമ്ബോഴാണ് രാഹുല്‍ ബോസിന് ദുരനുഭവം നേരിടേണ്ടി വന്നത്. ജിമ്മിലെ വര്‍ക്കൗട്ടിന് ശേഷം രണ്ട് വാഴപ്പഴം ഓര്‍ഡര്‍ ചെയ്തു. പഴത്തിന്റെ ബില്ല് കണ്ട് ഞെട്ടിയ രാഹുല്‍ ബോസ് ഇതെക്കുറിച്ച്‌ ട്വീറ്റ് ചെയ്തു. 375 രൂപയാണ് രണ്ട് പഴങ്ങളുടെ വില. ജിഎസ്ടി കൂടി ചേര്‍ക്കുമ്പോള്‍ 442 രൂപയാകും.

ഇനി ട്രൻഡ് പുഴുങ്ങിയ മുട്ട

ഇനി ട്രൻഡ് പുഴുങ്ങിയ മുട്ട

രണ്ട് റോബസ്റ്റ് പഴത്തിനാണ് ഹോട്ടൽ‌ അധികൃതർ ഇത്രയും രൂപ ഈടാക്കിയത്. ഇത് വൻ വിവാദത്തിന് വഴിവെക്കുകയും സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. തുടർന്ന് ഹോട്ടലിൽ നിന്ന് 25000 രൂപ പിഴ ഈടാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പുഴുങ്ങിയ മുട്ടയും സോഷ്യൽ മീഡിയയിലി‍ ചർച്ചയാകുന്നത്.

മുംബൈയിലെ ഫോര്‍ സീസണ്‍സ് ഹോട്ടൽ

മുംബൈയിലെ ഫോര്‍ സീസണ്‍സ് ഹോട്ടൽ

രണ്ട് പുഴുങ്ങിയ മുട്ടയാണ് ഇപ്പോൾ ചർച്ചയിൽ നിറഞ്ഞ് നിൽക്കുന്നത്. മുംബൈയിലെ ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ രണ്ട് പുഴുങ്ങിയ മുട്ടയാണ് ചർച്ചയാകുന്നത്. ഹോട്ടലിൽ നിന്ന് വാങ്ങിയ രണ്ട് പുഴുങ്ങിയ മുട്ടവാങ്ങിയ കാർത്തിക് ധൾ എന്നയാളുടെ ട്വീറ്റ് ആണ് ചർച്ചയാകാൻ കാരണം.

ഈടാക്കിയത് 1700 രൂപ

ഈടാക്കിയത് 1700 രൂപ

രണ്ട് പഴുങ്ങിയ മുട്ടയ്ക്ക് ഹോട്ടൽ ഈടാക്കിയത് 1700 രൂപയാണ്. രണ്ട് ഓംലേറ്റിനും ഇതേ രൂപയാണ് ഈടാക്കുന്നത്. ഒരു ഓംലെറ്റിന് 850 രൂപയാണ് വില. കാർത്തിക് ധളിന്റെ ട്വീറ്റിന് രസകരമായ പ്രതികരണങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. കോഴി സമ്പന്ന് കുടുംബത്തിലേതായതുകൊണ്ടാകാം ഇത്തരത്തിൽ കാശ് വാങ്ങുന്നതെന്നാണ് ഭുഷാൻ എന്ന വ്യക്തി ട്വീറ്റ് ചെയ്തിരിക്കുന്നത്.

നാല് നേരം പ്രഭാത ഭക്ഷണം കഴിക്കാം

ഈ കാശിന് നാല് പ്രാവശ്യം ബ്രേക്ക് ഫാസ്റ്റ് കഴിക്കാം എന്ന് പറഞ്ഞ് കാനുപ്രിയയും ട്രീറ്റ് ചെയ്തിരിക്കുന്നു. ഇത്തരത്തിൽ നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. രാഹുൽ ബാസിന്റെ ട്വീറ്റിനും ഇത്തരത്തിൽ കമന്റുകൾ വന്നിരുന്നു എന്നാൽ പെട്ടെന്ന് തന്നെ ഹോട്ടലിനെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറായിരുന്നു. എന്നാൽ കാർത്തിക് ധളിന്റെ ട്വീറ്റുമായി ബന്ധപ്പെട്ട് അധികൃതർ ഇതുവരെ നടപടികളൊന്നും തന്നെ എടുത്തിട്ടില്ലെന്നാണ് സൂചന.

നടപടിയെടുത്തത് എക്‌സൈസ് നികുതി വകുപ്പ്

ജുലൈ 22നായിരുന്നു രാഹുൽ ബോസ് രണ്ട് റോബസ്റ്റ് പഴത്തിന് 442.50 രൂപ ഈടാക്കിയെന്ന കാര്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നത്. താരതമ്യനേ വില കുറവുള്ള റോബസ്റ്റ് പഴത്തിനാണ് ഇത്രയും കൂടിയ നിരക്ക് ഈടാക്കിയത്. രാഹുലിന്റെ ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന്‌ പിന്നാലെയാണ് നടപടി എടുത്തിരുന്നത്. സംസ്ഥാന എക്‌സൈസ് നികുതി വകുപ്പാണ് ഹോട്ടലിന് പിഴയിട്ടിരുന്നത് . ഒഴിവാക്കപ്പെട്ട ഉല്‍പ്പന്നത്തില്‍ നികുതി ചുമത്തുന്നതിനെതിരെയുള്ള സിജിഎസ്ടി നിയമത്തിലെ 11 ാം വകുപ്പ് പ്രകാരമായിരുന്നു അധികൃതർ നടപടിയെടുത്തിരുന്നത്.

English summary
Mumbai Hotel Charged Rs 1700 for Two Boiled Eggs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X