ഇന്‍കം ടാക്സ് കമ്മീഷണറും ആറ് പേരും അറസ്റ്റില്‍: പിടിച്ചെടുത്തത് കോടികള്‍, പിന്നിൽ അഴിമതി!
മുംബൈ: ഇൻകം ടാക്സ് കമ്മീഷണറും ആറ് പേരും അറസ്റ്റിൽ. സിബിഐയാണ് അഴിമതി കേസിൽ ഏഴ് പേരെയും അറസ്റ്റ് ചെയ്തത്. 1.5 കോടി രൂപയും സിബിഐ പിടിച്ചെടുത്തു. മുംബൈ ഇൻകം ടാക്സ് കമ്മീഷണറാണ് അറസ്റ്റിലായവരിൽ ഒരാൾ. കൈക്കൂലി സ്വീകരിച്ചതിനെ തുടർന്നായിരുന്നു ഇന്‍കം ടാക്സ് കമ്മീഷണർ ബിബി പ്രസാദ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രസാദിനെ ബുധനാഴ്ച വൈകിട്ട് കോടതിയിൽ ഹാജരാക്കും.
സിബിഐയുടെ മുംബൈയിലെ ആന്‍റി കറപ്ഷൻ വിംഗാണ് ഏഴ് പേരെയും അറസ്റ്റ് ചെയ്തത്. 16 ലക്ഷം രൂപ പണമായി സിബിഐ പിടിച്ചെടുത്തതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.













Click it and Unblock the Notifications