കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യത്തെ വിമാനയാത്രാവിലക്ക് മുംബൈക്കാരന്!! യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തി ഭീഷണി

Google Oneindia Malayalam News

മുംബൈ: സ്വര്‍ണ വ്യാപാരിക്ക് പണികൊടുത്ത് ജെറ്റ് എയര്‍വേയ്സ്. വിമാനയാത്രക്കാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് നീക്കം. ഇതോടെ വിമാനയാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന യാത്രക്കാരനായി ഇയാള്‍ മാറി. മുംബൈ സ്വദേശിയായ സ്വര്‍ണവ്യാപാരി ബിര്‍ജു കിഷോര്‍ സാലക്കാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. യാത്രക്കാരെ ഭീതിയിലാഴ്ത്തിയ സംഭവത്തിലാണ് നീക്കം. ഇതോടെ ഇയാള്‍ക്ക് അ‍ഞ്ച് വര്‍ഷത്തേക്ക് ജെറ്റ് എയര്‍വേയ്സ് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. യാത്രാവിലക്ക് എട്ട് മാസത്തിന് ശേഷമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

2017 ഒക്ടോബര്‍ 30ന് റിപ്പോര്‍ട്ട് ചെയ്ത സംഭവത്തിലാണ് നടപടി. മുംബൈയ്ക്കും ദില്ലിയ്ക്കും ഇടയിലുള്ള യാത്രാ മധ്യേയാണ് ബിര്‍ജു യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയത്. വിമാനം ദില്ലിയില്‍ ഇറക്കിയാല്‍ യാത്രക്കാര്‍ കൊല്ലപ്പെടുമെന്നായിരുന്നു ഇയാളുടെ ഭീഷണി. വിമാനം ദില്ലിയില്‍ ഇറക്കരുതെന്ന് ഇയാള്‍ താക്കീതും നല്‍കി. വിമാനനത്തിന്റെ കാര്‍ഗോ ഏരിയയില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ദില്ലിയില്‍ ഇറക്കുന്നതോടെ പൊട്ടിത്തെറിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അഹമ്മദാബാദിലാണ് ദില്ലിയില്‍ ഇറക്കേണ്ട വിമാനം ഇറക്കിയത്.

aeroplane-

സംഭവത്തില്‍ 37 കാരനായ ബിര്‍ജു അറസ്റ്റിലാവുകയും ചെയ്തിരുന്നു. വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് യാത്രക്കാരന്‍ ഭീഷണി മുഴക്കുന്നതായി പൈലറ്റാണ് ജെറ്റ് എയര്‍വേയ്സ് അധികൃതരെ അറിയിക്കുന്നത്. രാജ്യത്ത് ആദ്യമായി നോ വ്യോമയാന മന്ത്രാലയം നോ ഫ്ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന ആദ്യത്തെ ആളാണ് ബിര്‍ഷു. ഡിജിസിഎ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെ സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി അശോക് ഗജപതി രാജുവാണ് ഇയാളെ നോ ഫ്ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചത്.

English summary
A Mumbai-based jeweller, who created a hijack scare onboard a Jet Airways flight in October last year, has become the first person to be put on the 'National No Fly-List', eight months after it was disclosed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X