തന്റെ നഗ്നചിത്രം പ്രചരിപ്പിച്ചെന്നു 45കാരി, ചെയ്തത് മുന്‍ 'ഗേള്‍ഫ്രണ്ട് ', പിന്നീട് നടന്നത്...
കുറ്റം ആരോപിക്കപ്പെടുന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു
മുംബൈ: തന്റെ നഗ്നചിത്രം ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ലെസ്ബിയന്‍ പങ്കാളിക്കെതിരേ 45കാരി പോലീസില്‍ പരാതി നല്കി. മുംബൈയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

കഴിഞ്ഞ 10 വര്‍ഷമായി ഒരുമിച്ചാണ് രണ്ടു പേരും താമസിച്ചിരുന്നത്. നഗരത്തിലെ ഒരു പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ കൂടിയാണ് ഇരുവരും.

ഇത്തരത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് ആദ്യമായാണെന്നു മുംബൈ പോലീസ് ചൂണ്ടിക്കാട്ടി. മുംബൈയിലെ നവ്ഗര് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി സെക്ഷന്‍ 354, 506, 509 വകുപ്പുകളാണ് ആരോപിക്കപ്പെടുന്ന സ്ത്രീക്കെതിരേ ചുമത്തിയിരിക്കുന്നത്.

രണ്ടു സ്ത്രീകളില്‍ ഒരാള്‍ വിവാഹിതയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഇവര്‍ വിവാഹമോചിതയായി. ഇതോടെയാണ് ദീര്‍ഘകാലം ഒരുമിച്ച് ജോലി ചെയ്ത രണ്ടു സ്ത്രീകളും തമ്മിലുള്ള ബന്ധം ദൃഢമായത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഏകദേശം ആറു മാസങ്ങള്‍ക്കു മുമ്പാണ് ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ വീണുതുടങ്ങിയത്. ഇതിനുശേഷം 45കാരിയുടെ ചിത്രങ്ങള്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

2016 നവംബറില്‍ താന്‍ അവളുമായി ഏറ്റുമുട്ടിയെന്ന് 45കാരി പോലീസിനോട് വെളിപ്പെടുത്തി. അവള് സ്വന്തം വാട്സാപ്പ് പ്രൊഫൈലില്‍ തന്റെ നഗ്നചിത്രം വച്ചതായിരുന്നു കാരണം. തുടര്‍ന്ന് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കി അവള് വീട് വിട്ടുപോവുകയായിരുന്നുവെന്നും സ്ത്രീ പരാതിയില്‍ വിശദമാക്കി.

തന്റെ നഗ്നചിത്രം പ്രചരിപ്പിക്കരുതെന്ന് അവരോട് അപേക്ഷിച്ചതായും എന്നാല്‍ ഇതിനു കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്നാണ് പോലീസിനെ സമീപിക്കേണ്ടിവന്നതെന്നും 45കാരി പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications